ഞാൻ പറഞ്ഞത് മറക്കണ്ട, നീ ഒന്നാമനായി തുടരുക, മെസ്സിക്ക് സുവാരസിന്റെ മറുപടി !
കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്‌സ വിട്ട് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ഔദ്യോഗികമായി ചേക്കേറിയത്. ആറു മില്യൺ യുറോക്ക് രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് ബാഴ്‌സയുടെ എതിരാളികളായ അത്‌ലെറ്റിക്കോയിൽ എത്തിയത്. തുടർന്ന് താരത്തിന് ഒരു വികാരനിർഭരമായ ഒരു വിടവാങ്ങൽ സന്ദേശം സൂപ്പർ താരവും സുവാരസിന്റെ ഉറ്റസുഹൃത്തുമായ മെസ്സി അയച്ചിരുന്നു. സുവാരസിനെ പറഞ്ഞു വിട്ട രീതിക്കെതിരെ രൂക്ഷമായ രീതിയിൽ വിമർശനമുയർത്തുകയും ബാഴ്സ ബോർഡിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു കൊണ്ടാണ് മെസ്സി ഇത്തരത്തിലുള്ള ഒരു കുറിപ്പ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ടിരുന്നത്.ഇത്തരത്തിലുള്ള ഒരു ചവിട്ടിപുറത്താക്കൽ അല്ല നീ അർഹിക്കുന്നത് എന്നായിരുന്നു മെസ്സി സുവാരസിന് നൽകിയ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആ സന്ദേശത്തിന് മറുപടി നൽകിയിരിക്കുകയാണ് ലൂയിസ് സുവാരസ്. മെസ്സിക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് സുവാരസിന്റെ മറുപടി. മെസ്സിയോട് എപ്പോഴും ഒന്നാമനായി തുടരാനും സുവാരസ് അറിയിക്കുന്നുണ്ട്.
"Don't let two, three or four tarnish the giant that you are for the club"
— MARCA in English (@MARCAinENGLISH) September 25, 2020
Suarez has responded to Messi's farewell message
😬https://t.co/unktgYl3vg pic.twitter.com/y2yUnU0fYx
” നന്ദി എന്റെ സുഹൃത്തേ.. നിന്റെ വാക്കുകൾക്ക് നന്ദി.. നീ എന്നോട് എങ്ങനെ ആയിരുന്നുവോ അതിനും നന്ദി.. എന്നോടും എന്റെ കുടുംബത്തോടും ആദ്യ ദിനം മുതലേ എങ്ങനെ ആയിരുന്നുവോ അതിനെല്ലാം നന്ദി.. മെസ്സി എന്ന മനുഷ്യനോട് ഞാൻ എന്നും കൃതജ്ഞതയുള്ളവനായിരിക്കും. എല്ലാവർക്കും മെസ്സി എന്ന താരത്തെ മാത്രമേ ഒള്ളൂ. ഞാൻ നിന്നോട് എന്താണ് പറഞ്ഞത് എന്നത് നീ മറക്കരുത്. നീ ആസ്വദിക്കുന്നത് തുടരുക, കൂടാതെ നീയാണ് നമ്പർ വൺ, അത് തുടരുക തന്നെ ചെയ്യുക. ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് സുഹൃത്തേ… തീർച്ചയായും ഞങ്ങൾ നിങ്ങൾ അഞ്ച് പേരെയും മിസ് ചെയ്യും (മെസ്സി, ഭാര്യ, മൂന്ന് മക്കൾ )” ഇതായിരുന്നു മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് സുവാരസിന്റെ മറുപടി.
💥 “Te merecías que te despidan como lo que sos: uno de los jugares más importante de la historia del club, consiguiendo cosas importantes. Y no que te echen como lo hicieron. Pero la verdad que a esta altura ya no me sorprende nada”https://t.co/PEYbn30neK
— Mundo Deportivo (@mundodeportivo) September 25, 2020