ഞാനൊരുപാട് അവസരങ്ങൾ പാഴാക്കി, ടീമിന് തന്റെ ഗോളുകൾ ആവിശ്യമുണ്ട്, തുറന്നു പറച്ചിലുമായി ഗ്രീസ്‌മാൻ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ അലാവസിനോട് സമനിലയിൽ കുരുങ്ങിയിരുന്നു.മത്സരത്തിൽ ബാഴ്സയുടെ ഗോൾ നേടിയത് അന്റോയിൻ ഗ്രീസ്മാനായിരുന്നു. ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഗ്രീസ്‌മാൻ നേടിയത്. ഇതിന് മുമ്പ് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു താരം ബാഴ്സക്ക് വേണ്ടി ഗോൾ നേടിയിരുന്നത്. ഇപ്പോഴിതാ തുറന്നു പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് ഗ്രീസ്‌മാൻ. താനൊരുപാട് അവസരങ്ങൾ പാഴാക്കിയെന്നും തന്റെ ഗോളുകൾ ടീമിന് ആവിശ്യമുണ്ട് എന്നുമായിരുന്നു ഗ്രീസ്‌മാൻ തുറന്നു പറഞ്ഞത്. താൻ ഇമ്പ്രൂവ് ആവാൻ ശ്രമിക്കുകയാണെന്നും തനിക്കൊരുപാട് മുന്നേറാനുണ്ടെന്നും ഗ്രീസ്‌മാൻ അറിയിച്ചു. കൂടാതെ സമനിലയിൽ ഉള്ള നിരാശയും അദ്ദേഹം അറിയിച്ചു. സമനില വഴങ്ങിയതോടെ താരങ്ങൾ എല്ലാവരും ദേഷ്യത്തിലായെന്നും മൂന്ന് പോയിന്റ് ലഭിക്കാത്തതിൽ തങ്ങൾ എല്ലാവരും നിരാശരാണെന്നും ഗ്രീസ്‌മാൻ കൂട്ടിച്ചേർത്തു. അവസാന നാലു ലീഗ് മത്സരത്തിൽ നിന്ന് കേവലം രണ്ട് പോയിന്റ് മാത്രമാണ് ബാഴ്സക്ക് നേടാനായത്.
"The team needs my goals and I'm trying to improve on that"
— MARCA in English (@MARCAinENGLISH) November 1, 2020
Griezmann is hoping to build on his first strike of the season
💪https://t.co/Swiv6o9qdQ pic.twitter.com/84sLYFv0Pr
” ഞങ്ങൾ ഒരുപാട് അവസരങ്ങൾ പാഴാക്കിയിരുന്നു. ഞാനും ഒരുപാടെണ്ണം പാഴാക്കി. ഞാനത് ആദ്യമേ തിരിച്ചറിയുന്നു. പുരോഗതി കൈവരിക്കാൻ ഞങ്ങൾ ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. ഈ സീസൺ നീളമേറിയതാണ്. ഞങ്ങൾക്ക് മുമ്പിൽ ഇനിയും സമയമുണ്ട്. എന്റെ ഗോളുകൾ ടീമിന് ആവിശ്യമുണ്ട് എന്നെനിക്കറിയാം. ഞാൻ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുകയാണ്. എനിക്ക് കുഴപ്പങ്ങളൊന്നുമില്ല. ഞാൻ ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്കൊരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. പക്ഷെ ഞാൻ ആത്മവിശ്വാസത്തിലാണ്. ഞാൻ കഠിനാദ്ധ്യാനം ചെയ്യാൻ തയ്യാറുമാണ്. മത്സരം സമനിലയിലപ്പോൾ ഞങ്ങൾ ദേഷ്യത്തിലും നിരാശരുമായിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിന് വേണ്ടി ഞങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ആ മത്സരത്തിൽ വിജയമാവിശ്യവുമാണ്. ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും ഒരു ഗോൾ മാത്രമാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. ഞങ്ങൾ നല്ല രീതിയിൽ അല്ല കളിച്ചത് എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. പക്ഷെ സീസൺ ഇനിയും മുന്നിൽ കിടപ്പുണ്ട്. അത്കൊണ്ട് തന്നെ ശാന്തത പാലിച്ചു കൊണ്ട് മുന്നേറാൻ ഞങ്ങൾ ശ്രമിക്കും ” ഗ്രീസ്‌മാൻ പറഞ്ഞു.
Antoine Griezmann finds the equaliser with his first goal of the season 🔥 pic.twitter.com/3aGegnXedg
— B/R Football (@brfootball) October 31, 2020