ഞങ്ങൾ നിർബന്ധമായും ബാഴ്സയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു : പോച്ചെട്ടിനോ!
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഊഹാപോഹങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. താരത്തെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള കാര്യങ്ങളിൽ ഡി മരിയയും പരേഡസുമൊക്കെ പ്രതികരണം രേഖപ്പെടുത്തിയതോടെ ബാഴ്‌സ അധികൃതർ പ്രതികരിച്ചിരുന്നു. ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ, പ്രസിഡന്റ് സ്ഥാനാർത്ഥി ലപോർട്ട എന്നിവരൊക്കെയായിരുന്നു പിഎസ്ജിക്കെതിരെ ആഞ്ഞടിച്ചിരുന്നത്. പിഎസ്ജി ഒട്ടും ബഹുമാനമില്ലാതെയാണ് പെരുമാറുന്നത് എന്നായിരുന്നു കൂമാൻ അറിയിച്ചിരുന്നത്. ഈ കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. തങ്ങൾ നിർബന്ധമായും ബാഴ്‌സയെ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്.
Mauricio Pochettino: "We must have respect for Barcelona" https://t.co/TiSuZCROCu
— footballespana (@footballespana_) February 6, 2021
” ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ എതിരാളികളോട് വളരെ വലിയ തോതിൽ ബഹുമാനമുണ്ട്.ഞങ്ങൾ നിർബന്ധമായും ബാഴ്സയോട് ബഹുമാനം കാണിക്കേണ്ടതുണ്ട്.നിലവിൽ ഞങ്ങൾ ലീഗ് വണ്ണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ” പോച്ചെട്ടിനോ പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ബാഴ്സ പിഎസ്ജിയെയാണ് നേരിടുന്നത്. ഇരു ടീമുകളും തമ്മിൽ കളത്തിന് പുറത്ത് പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. അത്കൊണ്ട് തന്നെ കളത്തിലും ഒരു തീപ്പാറും പോരാട്ടം നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Messi is growing tired with all the talk linking him with @PSG_English 😠https://t.co/ZG2oRkG5MA pic.twitter.com/XAbLS5Orsu
— MARCA in English (@MARCAinENGLISH) February 5, 2021