ഞങ്ങൾ ഉറ്റസുഹൃത്തുക്കൾ :എൻഡ്രിക്കിനെ കുറിച്ച് മനസ്സ് തുറന്ന് വിനീഷ്യസ്.

റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ വിനീഷ്യസ് ജൂനിയർ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. മാത്രമല്ല മറ്റൊരു ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് കൂടി ഇനി റയൽ മാഡ്രിഡിൽ എത്താനുണ്ട്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിൽ നിന്നും 50 മില്യൺ യൂറോക്ക് റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

പക്ഷേ 2024ൽ, 18 വയസ്സ് പൂർത്തിയായതിനുശേഷം മാത്രമായിരിക്കും എൻഡ്രിക്ക് റയലിനൊപ്പം ചേരുക. അന്ന് നമുക്ക് ഒരു ബ്രസീലിയൻ മുന്നേറ്റ നിരയായിരിക്കും റയലിൽ കാണാൻ കഴിയുക.വിനീഷ്യസിന് പുറമേ എൻഡ്രിക്ക്,റോഡ്രിഗോ എന്നിവരായിരിക്കും അണിനിരക്കുക. ഏതായാലും എൻഡ്രിക്കിനെ കുറിച്ച് ഇപ്പോൾ വിനീഷ്യസ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. തങ്ങൾ ഉറ്റ സുഹൃത്തുക്കളാണ് എന്നാണ് വിനീഷ്യസ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“തീർച്ചയായും അവന്റെ പ്രകടനം ഞാൻ കണ്ടിരുന്നു.എനിക്ക് അവനോട് വലിയ വാത്സല്യം ഉണ്ട്.ഞങ്ങൾ സുഹൃത്തുക്കളാണ്.ഞാൻ എപ്പോഴും അവനെ സപ്പോർട്ട് ചെയ്യുകയും അവനുവേണ്ടി ആർപ്പുവിളിക്കുകയും ചെയ്യാറുണ്ട്. അവനെ കിരീടം നേടാൻ കഴിഞ്ഞതിലും ഫൈനലിൽ ഗോൾ നേടാൻ കഴിഞ്ഞതിലുമൊക്കെ ഞാൻ ഹാപ്പിയാണ്. ഇപ്പോൾ തന്നെ ആരാധകർ അവനുവേണ്ടി ഇവിടെ കാത്തിരിക്കാൻ ആരംഭിച്ചിട്ടുണ്ട് ” ഇതാണ് എൻഡ്രിക്കിനെ കുറിച്ച് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പലപ്പോഴും ഗോളടിക്കാൻ എൻഡ്രിക്ക് ബുദ്ധിമുട്ടിയിരുന്നു. ഒരു തുടർച്ചയായ ഗോളടി ക്ഷാമം തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.പൗളിസ്റ്റ ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം ഗോൾ നേടുകയും പാൽമിറാസിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *