ഞങ്ങളിപ്പോഴും ക്രിസ്മസ് ഹോളിഡേയിലാണ് : വിമർശനവുമായി ആഞ്ചലോട്ടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയായിരുന്നു റയലിനെ പരാജയപ്പെടുത്തിയത്. ഒരു തോൽവിയോടെയാണ് റയൽ ഈ വർഷത്തിന് തുടക്കമിട്ടിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ റയലിന്റെ ഭാഗത്തു നിന്നും മോശം പ്രകടനമായിരുന്നു ഉണ്ടായിരുന്നത്.
ഏതായാലും ഈ തോൽവിയിൽ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്റെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഞങ്ങളിപ്പോഴും ക്രിസ്മസ് ഹോളിഡേയിലാണ് എന്നാണ് വിമർശനരൂപേണ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാനേജിങ് മാഡ്രിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 3, 2022
” ഗോൾ വഴങ്ങിയതിന് ശേഷമുള്ള ആദ്യത്തെ പത്ത് മിനുട്ട് ഞങ്ങൾ നല്ല രൂപത്തിൽ പ്രതികരിച്ചിരുന്നു.പക്ഷേ പിന്നീട് ഞങ്ങൾ അസ്വസ്ഥരായി.ഈ മത്സരത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല.ഞങ്ങളിപ്പോഴും ഹോളിഡേയിൽ തന്നെയാണ് നിലകൊള്ളുന്നത്.ക്രിസ്മസ് ബ്രേക്കിന് ശേഷം എപ്പോഴും കാര്യങ്ങൾ ബുദ്ധിമുട്ടാണ്. പക്ഷേ അതൊന്നും തോൽവിക്കുള്ള ന്യായീകരണമല്ല.ഞങ്ങൾ നല്ല രൂപത്തിലല്ല കളിച്ചത്.ഇതൊരു വിമർശനമോ ഡ്രാമയോ അല്ല. കഴിഞ്ഞ ദിവസം താരങ്ങൾ എല്ലാവരും തന്നെ റെഡിയായിരുന്നു.പക്ഷേ മത്സരത്തിൽ അങ്ങനെയായില്ല.ക്രിസ്മസിന് മുന്നേ ഉണ്ടായിരുന്ന ടീമല്ല ഇത്.ഇതൊരു വ്യത്യസ്ഥമായ ടീമാണ്.ശ്രദ്ധയും ആത്മാർത്ഥയുമൊക്കെ ഈ മത്സരത്തിൽ കുറവായിരുന്നു.ഞങ്ങൾ തോൽവി അർഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് സമനിലയായിരുന്നു അർഹിച്ചിരുന്നത്. പക്ഷേ ഈ തോൽവി ഞങ്ങളെ ഉണർത്താനുള്ള ഒന്നായിരിക്കാം
എന്തെന്നാൽ ഞങ്ങൾ ഇപ്പോഴും ഹോളിഡേയിൽ ആണല്ലോ ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
തോൽവി വഴങ്ങിയെങ്കിലും റയൽ തന്നെയാണ് ഒന്നാമത്. എട്ട് പോയിന്റിന്റെ ലീഡാണ് നിലവിൽ റയലിന് ഉള്ളത്.