ജർമ്മനിക്കെതിരെ കളിക്കാനുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു, അൻസു ഫാറ്റി ടീമിൽ!
ഈ സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്രമത്സരങ്ങൾക്ക് വേണ്ടിയുള്ള സ്പെയിൻ ടീമിനെ പരിശീലകൻ ലൂയിസ് എൻറിക്വ പ്രഖ്യാപിച്ചു. ജർമ്മനിക്കെതിരെ നടക്കുന്ന മത്സരത്തിലേക്കുള്ള സ്‌ക്വാഡ് ആണ് ഇദ്ദേഹം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി യുവതാരങ്ങൾക്ക് അവസരം നൽകാൻ എൻറിക്വ മടിച്ചില്ല. ഇരുപത്തിനാലംഗ സ്‌ക്വാഡ് ആണ് ഇദ്ദേഹം പുറത്ത് വിട്ടത്. ബാഴ്സയുടെ മിന്നും യുവതാരം അൻസു ഫാറ്റി ടീമിൽ ആദ്യമായി ഇടം കണ്ടെത്തി. അത്പോലെ തന്നെ എറിക് ഗാർഷ്യ, ഓസ്കാർ റോഡ്രിഗസ് എന്നിവരും ആദ്യമായി ടീമിൽ ഇടംനേടിയവരാണ്. ഉനൈ സിമോൺ, പൗ ടോറസ്, സെർജിയോ റെഗിലോൺ, മികേൽ മെറിനോ, അഡമ ട്രവോറ, ഫെറാൻ ടോറസ് എന്നിവരും ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.ഈ താരങ്ങൾ എല്ലാം തന്നെ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങൾ ആണ്. കൂടാതെ നീണ്ടകാലത്തെ ഇഞ്ചുറിക്ക് ശേഷം കളത്തിലേക്ക് തിരികെ എത്തിയ മാർകോ അസെൻസിയോക്കും ടീമിൽ ഇടം നൽകാൻ എൻറിക്വ മടിച്ചില്ല. സെപ്റ്റംബർ മൂന്നിന് സ്റ്റുട്ട്ഗർട്ടിൽ വെച്ച് ജർമ്മനിയെയാണ് സ്പെയിൻ നേരിടുന്നത്. ഇതിന് ശേഷം ആറാം തിയ്യതി മാഡ്രിഡിലെ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ച് ഉക്രൈനെയും സ്പെയിൻ നേരിടും.
➡ Ansu Fati
— MARCA in English (@MARCAinENGLISH) August 20, 2020
➡ Eric Garcia
➡ Oscar Rodriguez
Luis Enrique has named a new-look Spain squad for September's internationals
🇪🇸 https://t.co/LTvty7Y02h pic.twitter.com/BAoGk60CKA
സ്പെയിനിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.
Goalkeepers: David de Gea, Kepa Arrizabalaga, Unai Simon.
Defenders: Jesus Navas, Dani Carvajal, Sergio Ramos, Pau Torres, Diego Llorente, Jose Gaya, Sergio Reguilon, Eric Garcia.
Midfielders: Fabian Ruiz, Thiago Alcantara, Sergio Busquets, Rodri Hernandez, Mikel Merino, Dani Olmo, Oscar Rodriguez.
Forwards: Rodrigo Moreno, Mikel Oyarzabal, Adama Traore, Marco Asensio, Ansu Fati, Ferran Torres.
Sergio Busquets and Ansu Fati have been called up for the friendly matches against Germany and Ukraine.
— La Pulga (@SuhailKazmi7) August 20, 2020
💙❤️🔥 pic.twitter.com/CETOZvGIeU