ജെയിംസ് റോഡ്രിഗസ് അത്ലറ്റികോ മാഡ്രിഡിലേക്ക്? കൊളംബിയൻ സഹതാരം പറയുന്നു.
2014-ൽ മൊണോക്കോയിൽ നിന്ന് ഏറെ പ്രതീക്ഷകളോടെ റയൽ മാഡ്രിഡിൽ എത്തിയ താരമാണ് ജെയിംസ് റോഡ്രിഗസ്. വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമായിരുന്നു താരത്തെ ക്ലബിൽ എത്തിക്കാൻ കാരണം. എന്നാൽ താരത്തിന് റയൽ മാഡ്രിഡിൽ ശോഭിക്കാനാവാതെ വന്നതോടെ താരം ബയേണിലേക്ക് ലോണിൽ പോയി. പിന്നീട് തിരിച്ചെത്തിയ താരത്തിന് വേണ്ടവിധത്തിലുള്ള അവസരങ്ങൾ ലഭിക്കാതെ വന്നതോടെ ജെയിംസ് ടീം വിടാൻ തീരുമാനിച്ചിരിക്കുകയാണ്. താരത്തെ സമ്മർ ട്രാൻസ്ഫറിൽ വിൽക്കണമെന്ന് പരിശീലകൻ സിദാനും ക്ലബിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതിൽ പുരോഗതി ഇല്ലായിരുന്നു. ഇപ്പോഴിതാ താരം റയലിന്റെ നഗരവൈരികളായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തകളാണ് സജീവമാകുന്നത്. കഴിഞ്ഞ സമ്മറിൽ അത്ലറ്റികോ താരത്തെ എത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വിഫലമാവുകയായിരുന്നു.
Santiago Arias habla de la posibilidad de que James Rodríguez recale en el Atlético de Madrid https://t.co/Eu7GvsKnYr pic.twitter.com/EHtM0gfCtP
— La otra liga (@laotraliga_net) July 23, 2020
ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ അത്ലറ്റികോ മാഡ്രിഡ് താരവും കൊളംബിയയിൽ ജെയിംസ് റോഡ്രിഗസിന്റെ സഹതാരവുമായ അരിയാസ്. തങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കാത്തിരുന്നു കാണാം എന്നുമാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. ” ആളുകൾ എപ്പോഴും ജെയിംസ് അത്ലറ്റികോ മാഡ്രിഡിലേക്ക് വരുന്നതിനെ പറ്റി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന നിലക്ക് എനിക്ക് അദ്ദേഹത്തോട് ഒരുപാട് ആദരവുണ്ട്. ഞങ്ങൾ തമ്മിൽ അത്ലറ്റികോ മാഡ്രിഡിനെ കുറിച്ച് സംസാരമുണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം വരാൻ തീരുമാനിച്ചാൽ തീർച്ചയായും ഞങ്ങൾ സ്വാഗതം ചെയ്യും. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം ” അരിയാസ് പറഞ്ഞു.
Santiago Arias: James Rodríguez till Atlético? Det pratas mycket. Han är en av de bästa spelarna i landslaget. En av de som vunnit mest. Man ser upp till honom som colombian. Vi pratar inte om Atleti men om han kommer är han välkommen. Vi får vänta och se vad som händer. (MARCA) pic.twitter.com/waUaM15Gji
— Alexander Ivanovski (@Ivanovski__) July 23, 2020