ജീവിതകാലം മുഴുവനും അവരെ വിലക്കണം: വംശീയാധിക്ഷേപം നടത്തിയവർക്കെതിരെ വിനീഷ്യസ്
ലാലിഗയിൽ നടന്ന കഴിഞ്ഞ ഡെർബി മത്സരത്തിൽ അത്ലറ്റിക്കോയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ വിജയം നേടിയിരുന്നത്. എന്നാൽ ഈ മത്സരത്തിൽ അത്ലറ്റിക്കോ ആരാധകർക്കിടയിൽ നിന്നും റയൽ മാഡ്രിഡ് സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിന് വംശയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.
മത്സരത്തിന് മുന്നേ അത്ലറ്റിക്കോയുടെ മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയ ഒരു കൂട്ടം അത്ലറ്റിക്കോ ആരാധകരായിരുന്നു ഈ ബ്രസീലിയൻ സൂപ്പർതാരത്തിനെതിരെ വംശയാധിക്ഷേപം നടത്തിയിരുന്നത്. ഇതിനെതിരെ നടപടി ഉണ്ടാവുമെന്ന് ക്ലബ്ബ് അറിയിച്ചിരുന്നു. ഏതായാലും ഇവർക്കെതിരെ ഇപ്പോൾ ഒരിക്കൽ കൂടി വിനീഷ്യസ് പ്രതികരിച്ചിട്ടുണ്ട്. അതായത് ഒരു ലൈഫ് ടൈം ബാൻ ഈ സ്റ്റേഡിയത്തിൽ നിന്നും ഇവർക്ക് നൽകണമെന്നാണ് വിനീഷ്യസിന്റെ ആവശ്യം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 25, 2022
‘ നിങ്ങൾ ആളുകളെ വേദനിപ്പിച്ചാൽ തീർച്ചയായും നിങ്ങൾ അതിന് വില നൽകേണ്ടതുണ്ട്.ഫുട്ബോളിൽ നിന്നും വംശീയാധിക്ഷേപങ്ങൾ ഇല്ലാതാവും എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്.ഇപ്പോഴും ഒരുപാട് ആളുകൾ അത് ചെയ്തുകൊണ്ടിരിക്കുന്നു.പക്ഷേ ചീത്ത മനുഷ്യരേക്കാൾ ഒരുപാട് നല്ല മനുഷ്യർ ഇവിടെയുണ്ട് എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വംശയാധിക്ഷേപം നടത്തുന്ന എല്ലാ ആളുകളും അതിനുള്ള ശിക്ഷ ഏറ്റു വാങ്ങണം. ആ ആരാധകരെ ഒരു കാരണവശാലും ഇനി ജീവിതകാലത്ത് അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ മൈതാനത്ത് പ്രവേശിക്കാൻ അനുവദിക്കരുത്. തീർച്ചയായും അപ്പോൾ അവർ ചെയ്തതിന്റെ അനന്തരഫലം അവർക്ക് അനുഭവിക്കാൻ സാധിക്കും ” വിനീഷ്യസ് പറഞ്ഞു.
ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ വിനീഷ്യസ് പുറത്തെടുക്കുന്നത്. ലാലിഗയിൽ 11 മത്സരങ്ങൾ കളിച്ചതാരം 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.