ചർച്ചകൾ പരാജയം, സൂപ്പർ താരം ബാഴ്സ വിട്ടേക്കും?

ഈ സീസണിൽ എഫ്സി ബാഴ്സലോണക്ക് വേണ്ടി മികച്ച രീതിയിലാണ് സൂപ്പർ താരം ഉസ്മാൻ ഡെംബലെ കളിക്കുന്നത്. പരിശീലകൻ കൂമാന് കീഴിൽ ഒരു പുരോഗതി കൈവരിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതിന് ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം സാക്ഷിയാണ്. എന്നാൽ താരത്തിന്റെ ബാഴ്സയിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ സീസണിൽ താരം ബാഴ്‌സ വിടുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ബാഴ്‌സക്ക് താല്പര്യമുണ്ടെങ്കിലും ഡെംബലെ ഇതിനോട് പ്രതികരിക്കാത്തതാണ് ക്ലബ്ബിനെ കുഴപ്പിക്കുന്നത്. അതായത് രണ്ടാഴ്ച്ച മുമ്പ് ബാഴ്‌സ പ്രതിനിധി താരത്തിന്റെ ഏജന്റിനെ കാണുകയും കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.

പക്ഷെ ഈ ഓഫറിനോട് ഇതുവരെ ഡെംബലെയോ ഏജന്റോ പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് താരത്തിന് ബാഴ്സ വിടാനാണ് താല്പര്യമെന്ന് വ്യക്തമായത്.2022-ലാണ് താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുക. ഇതിന് ശേഷം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ക്ലബ് വിടാനാണ് ഡെംബലെ ഉദ്ദേശിക്കുന്നത് എന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ താരത്തെ ഫ്രീ ആയിക്കൊണ്ട് നഷ്ടപ്പെടുത്താൻ ബാഴ്സ ഒരുക്കമല്ല.ഡെംബലെ കരാർ പുതുക്കുന്നില്ല എങ്കിൽ ഈ സമ്മറിൽ തന്നെ ബാഴ്സ താരത്തെ വിട്ടേക്കും.50 മില്യൺ യൂറോ മുതൽ 60 മില്യൺ യൂറോ വരെയാണ് താരത്തിന് വിലയായി ബാഴ്സ കണ്ടുവെച്ചിരിക്കുന്നത്.2017-ൽ 105 മില്യൺ യൂറോ നൽകിയാണ് ബൊറൂസിയയിൽ നിന്നും താരത്തെ ബാഴ്സ ടീമിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *