ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും, മെസ്സിക്ക് മറുപടിയുമായി സെറ്റിയൻ

നിലവിലെ കളിയുടെ നിലവാരം വെച്ച് ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രസ്താവിച്ചിരുന്നു. ബാഴ്സയുടെ കളിയുടെ നിലവാരം പോരെന്നായിരുന്നു മെസ്സിയുടെ അഭിപ്രായം. സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ബാഴ്സയെ പറ്റിയുള്ള ആശങ്കകൾ പങ്കുവെച്ചത്. നിലവിലെ സ്‌ക്വാഡിൽ തനിക്ക് സംശയമില്ലെന്നും എന്നാൽ ഇപ്പോൾ കളിക്കുന്ന രീതിയിൽ കളിച്ചാൽ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാനാവില്ല എന്നുമായിരുന്നു മെസ്സി അറിയിച്ചത്. എന്നാലിപ്പോഴിതാ മെസ്സിക്ക് മറുപടിയുമായി ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയൻ രംഗത്ത് വന്നിരിക്കുകയാണ്. ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും എന്നാണ് പരിശീലകൻ പ്രസ്താവിച്ചിരിക്കുന്നത്.

” ഞാൻ ചിന്തിച്ചിടത്തോളം മെസ്സിയുടെ പ്രസ്താവന വലിയൊരു സംവാദത്തിനാണ് വഴിയൊരുക്കുന്നത്. ചാമ്പ്യൻസ് ലീഗ് നേടിക്കൊണ്ട് എല്ലാവരെയും ബോധ്യപ്പെടുത്താൻ ബാഴ്സക്ക് കഴിയും. ചില കാര്യങ്ങളിൽ ഞങ്ങൾ മെച്ചപ്പെടാനുണ്ട്. പക്ഷെ യാതൊരു സംശയയുമില്ലാതെ എനിക്ക് പറയാൻ കഴിയും, നിലവിലെ ബാഴ്സ ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള എല്ലാ കഴിവുകളുമുണ്ട്. തീർച്ചയായും കിരീടം നേടിക്കൊണ്ട് എല്ലാവരെയും ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും ” സെറ്റിയൻ ബീയിങ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *