ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്ന് പറയാനാവില്ല : കൂമാൻ!
ഇന്ന് കോപ്പ ഡെൽ റേയിൽ നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ബാഴ്സ സെവിയ്യയെയാണ് നേരിടുന്നത്. സെവിയ്യയുടെ മൈതാനത്താണ് ഈ ആദ്യപാദ പോരാട്ടം നടക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മെസ്സിയെ കുറിച്ച് ഒരിക്കൽ കൂടി മനസ്സ് തുറന്നിരിക്കുകയാണ് കൂമാൻ. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണോ മെസ്സി എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കൂമാൻ മെസ്സിയെ കുറിച്ച് സംസാരിച്ചത്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സിയെന്ന് പറയാൻ സാധിക്കില്ലെന്നും എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്നുമാണ് കൂമാൻ അഭിപ്രായപ്പെട്ടത്.
"What Messi has done is incredible" https://t.co/F7H0sVyn3y #Barcelona #Koeman #Messi #CopaDelRey
— AS English (@English_AS) February 9, 2021
” ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്ന് പറയൽ ബുദ്ധിമുട്ടാവും. കാരണം നമ്മൾ സംസാരിക്കുന്നത് വ്യത്യസ്ഥ കാലഘട്ടങ്ങളിൽ കളിച്ച താരങ്ങളെ കുറിച്ചാണ്.പക്ഷെ മെസ്സി ചെയ്തതെല്ലാം അസാധാരണമായ കാര്യമാണ്.അദ്ദേഹം നേടിയ ഗോളുകൾ, അദ്ദേഹം നേടിയ കിരീടങ്ങൾ എല്ലാം അസാധാരണമാണ്.ഫുട്ബോളിലെ മഹത്തായ താരമാണ് മെസ്സി.പക്ഷെ ക്രൈഫ്, പെലെ, മറഡോണ എന്നിവരുമായി മെസ്സിയെ താരതമ്യം ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാണ്.പക്ഷെ കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രം നോക്കിയാൽ പറയാനാകും, മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് ” കൂമാൻ പറഞ്ഞു.
Koeman: I'd give the team a 10 out of 10 https://t.co/ejlHxZBv1i
— SPORT English (@Sport_EN) February 9, 2021