ചങ്ക് തകർന്ന് ടെർ സ്റ്റെഗെൻ കുറിച്ച വാക്കുകൾ കാണൂ!

മൂന്നോ നാലോ ഗോളുകൾ തന്നെ വഴങ്ങിയാൽ ഏറ്റവും കൂടുതൽ അസ്വസ്ഥരാവുന്നവരാണ് ഗോൾകീപ്പർമാർ. ചെറിയ ചെറിയ പിഴവുകൾക്ക് പോലും വലിയ രീതിയിൽ ക്രൂശിക്കപ്പെടാൻ വിധിച്ചവരാണ് ഗോൾ വലകാക്കുന്നവർ.അത്തരത്തിലുള്ള ഒരു ഗോൾകീപ്പർ ഒരു മത്സരത്തിൽ എട്ട് ഗോളുകൾ വഴങ്ങുക എന്നുള്ളത് ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യമാണ്. പ്രത്യേകിച്ച് ടെർ സ്റ്റീഗനെ പോലെയുള്ള ഒരു മികവുറ്റ കീപ്പർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എട്ട് ഗോളുകൾ വഴങ്ങിയാൽ അത് ചങ്കു തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല.മാത്രമല്ല ചിലപ്പോൾ ഒരു ദുസ്വപ്നം പോലെ ഈ പരാജയം ജീവിതകാലം മുഴുവൻ താരത്തെ വേട്ടയാടുകയും ചെയ്തേക്കാം. ഇപ്പോഴിതാ താരം തന്റെ വേദനയും നിരാശയും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. തന്റെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തോൽവിയുടെ വേദന പുറത്ത് കാണിച്ചത്. വളരെ ബുദ്ധിമുട്ടേറിയ സമയമാണെന്നും താൻ അസ്വസ്ഥനാണ് എന്നുമാണ് ഈ ജർമ്മൻ ഗോൾകീപ്പർ ട്വീറ്റ് ചെയ്തത്.

താരത്തിന്റെ വാക്കുകൾ എഫ്സി ബാഴ്സലോണ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ” തീർച്ചയായും ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമാണ്. ഇന്നലെ സംഭവിച്ച കാര്യത്തിൽ ഞാൻ ബാഴ്സ ആരാധകരോട് ആത്മാർത്ഥമായി ക്ഷമ അറിയിക്കുന്നു. ഇതിന്റെ ന്യായീകരണങ്ങൾ കണ്ടെത്താനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെന്നാൽ ഇതിന് ന്യായീകരണങ്ങളുമില്ല. തീർച്ചയായും ഞങ്ങൾ മാറേണ്ടതുണ്ട് ” ഇതാണ് ടെർ സ്റ്റീഗൻ ട്വിറ്ററിൽ കുറിച്ചത്. അതേസമയം താരത്തിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്ന് ബയേൺ കീപ്പർ ന്യൂയർ അറിയിച്ചിരുന്നു. നാഷണൽ ടീമിലെ തന്റെ സഹതാരത്തിന് ഇത്തരമൊരു അവസ്ഥ വരുന്നത് നമ്മൾ ആരും തന്നെ കാണാനാഗ്രഹിക്കാത്തതാണ് എന്നാണ് ന്യൂയർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *