ഗ്വാർഡിയോള, ഇനിയേസ്റ്റ, സാവി, പുയോൾ, എല്ലാവരെയും തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി !

എഫ്സി ബാഴ്‌സലോണയുടെ തലപ്പത്ത് വലിയ അഴിച്ചു പണികൾക്കായിരിക്കും ഇനി വരുന്ന മാസങ്ങൾ സാക്ഷ്യം വഹിക്കുക. അവിശ്വാസപ്രമേയം മുന്നിൽ കണ്ട പ്രസിഡന്റ്‌ ബർതോമ്യു കഴിഞ്ഞ ദിവസം തൽസ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിലവിൽ ഒരു ആക്ടിങ് പ്രസിഡന്റ്‌ ആണ് ബാഴ്‌സയുടെ ചുമതലകൾ നോക്കിനടത്തുന്നതെങ്കിലും ഉടനെ തന്നെ തിരഞ്ഞെടുപ്പുണ്ടാവും. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന പ്രമുഖ വ്യക്തിയാണ് വിക്ടർ ഫോണ്ട്.ഇപ്പോഴിതാ വലിയ വാഗ്ദാനങ്ങളാണ് അദ്ദേഹം ക്ലബ്ബിന് നൽകിയിരിക്കുന്നത്. ക്ലബ്ബിനെ പുതുക്കി പണിയുമെന്നും ബാഴ്‌സയുടെ പഴയ ശൈലി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ക്ലബ്ബിന്റെ ഇതിഹാസങ്ങളായ പരിശീലകൻ പെപ് ഗ്വാർഡിയോള, പുയോൾ, ഇനിയേസ്റ്റ, സാവി എന്നിവരെയെല്ലാം വിവിധ റോളുകളിൽ ക്ലബ്ബിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നുമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഫോണ്ട്.

” ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ജനറേഷന്റെ പകരക്കാരെ കണ്ടെടുത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് വലിയൊരു വെല്ലുവിളിയുമാണ്.കോവിഡ് പ്രതിസന്ധി കാരണം ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് ക്ലബ് കടന്നു പോവുന്നത്. അത്കൊണ്ട് തന്നെ ഒരു വ്യക്തമായ പദ്ധതി ഇത് പരിഹരിക്കാൻ ആവിശ്യമാണ് എന്നുള്ളത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. ഞങ്ങളുടെ പദ്ധതി എന്തെന്നാൽ ടീമിന്റെ കരുത്ത് വർധിപ്പിക്കുകയും നല്ലൊരു പ്രൊജക്റ്റ്‌ ഉണ്ടാക്കിയെടുക്കുകയുമാണ്. അതിന് ബാഴ്സ മുൻകാലങ്ങളിൽ നടപ്പിലാക്കിയിരുന്ന യൊഹാൻ ക്രൈഫ് ശൈലി തിരികെ എത്തിക്കണം. ആ ശൈലിയെ കുറിച്ച് അറിയാവുന്ന, നിങ്ങൾ ഏവരും ഇഷ്ടപ്പെടുന്ന ഇതിഹാസങ്ങളെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കണം. പെപ്പ് ഗ്വാർഡിയോള, സാവി, ഇനിയേസ്റ്റ, പുയോൾ എന്നിവരെയെല്ലാം ബാഴ്സക്ക് ആവിശ്യമുണ്ട്. നിലവിൽ അവരൊന്നും ബാഴ്‌സയോടൊപ്പമില്ല. അത്കൊണ്ട് തന്നെ അവരെ തിരികെ എത്തിക്കണം. എന്നിട്ട് മെസ്സിക്ക് മുമ്പിൽ കോമ്പിറ്റിറ്റീവായ പ്രൊജക്റ്റ്‌ അവതരിപ്പിക്കുകയും വേണം ” ഫോണ്ട് പറഞ്ഞു. ഇവരെ ടീമിൽ എത്തിച്ചാൽ മെസ്സിയെ കൺവിൻസ് ചെയ്യാനാവുമെന്നാണ് ഫോണ്ട് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!