ഗ്രൗണ്ടിലൂടെ അലസനായി നടക്കുന്ന മെസ്സി, കൂമാൻ പ്രതികരിച്ചതിങ്ങനെ !
കഴിഞ്ഞ ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ലയണൽ മെസ്സി ഗ്രൗണ്ടിലൂടെ അലസമായി നടക്കുന്ന ദൃശ്യങ്ങൾ. മത്സരത്തിന്റെ തൊണ്ണൂറ്റിമൂന്നാം മിനുട്ടിൽ, മത്സരം അവസാനിക്കാനിരിക്കെ ഡൈനാമോ കീവ് താരം മെസ്സിയുടെ അരികിലൂടെ പന്തുമായി മുന്നേറുമ്പോഴും ആ പന്തിന് വേണ്ടി ഒന്ന് ശ്രമിക്കുകയോ പ്രെസ്സ് ചെയ്യുകയോ ചെയ്യാതെ അതിലേക്ക് നോക്കി കൊണ്ട് നടന്നു പോകുന്ന മെസ്സിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതോടെ പലരും മെസ്സിയുടെ ആത്മാർത്ഥയെ ചോദ്യം ചെയ്തിരുന്നു. മെസ്സിക്കെതിരെ പലരും ഈ മനോഭാവത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവവികാസങ്ങളോട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് കൂമാൻ. ആ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും തനിക്കതിൽ താല്പര്യമില്ലെന്നുമാണ് കൂമാൻ അറിയിച്ചത്. തന്നെ സംബന്ധിച്ചെടുത്തോളം മെസ്സിയുടെ ആത്മാർത്ഥക്കും മനോഭാവത്തിനും ഒരു കുഴപ്പവുമില്ലെന്നും കൂമാൻ പറഞ്ഞു.
Couldn’t believe what I was seeing a few weeks ago when I saw Messi walking on the edge of his box in the El Clasico and Modric effortlessly going past him. Messi treating this season like a training session. pic.twitter.com/4GrpS9dGeT
— Socanalysis (@SocanalysisHQ) November 5, 2020
” മെസ്സി നടക്കുന്ന ചിത്രങ്ങൾ നിങ്ങൾക്ക് ലഭിച്ചു എന്ന കാര്യം ഞാനറിഞ്ഞു. ഞാൻ ഇതുവരെ അത് കണ്ടിട്ടുമില്ല, എനിക്ക് അതിൽ താല്പര്യവുമില്ല. എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ മനോഭാവവും ആത്മാർത്ഥയും നല്ല രീതിയിൽ തന്നെയാണ്. ഇത്തരം വിവാദങ്ങളോട് എനിക്കൊരിക്കലും യോജിക്കാനാവില്ല. മത്സരത്തിന്റെ തൊണ്ണൂറ്റി മൂന്നാം മിനുട്ടിൽ, 2-1 ന് വിജയിച്ചു നിൽക്കുന്ന സമയത്ത് ലഭിച്ച ഒരു ചിത്രത്തിന്, അദ്ദേഹം അതുവരെ ചെയ്ത പ്രവർത്തനങ്ങളേക്കാൾ ശ്രദ്ധ കൊടുക്കേണ്ട കാര്യമൊന്നുമില്ല. അതിന്റെ പേരിൽ അദ്ദേഹത്തെ വേദനിപ്പിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല ” കൂമാൻ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.
🗣 "#Messi is fine, but he has difficult moments like everyone else"
— MARCA in English (@MARCAinENGLISH) November 6, 2020
Koeman isn't having any issues at @FCBarcelona
👇https://t.co/Dtyuhcztba pic.twitter.com/lE3GWYhNrN