ഗ്രീസ്‌മാൻ തിളങ്ങാത്തതിന് കാരണം മെസ്സി, പറയുന്നത് ഇതിഹാസപരിശീലകൻ !
സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്‌മാന് ബാഴ്സയിൽ തിളങ്ങാൻ കഴിയാത്തതിന്റെ കാരണം ലയണൽ മെസ്സി ബാഴ്‌സയിൽ ഉള്ളതാണെന്നും ഒരുപോലെയുള്ള രണ്ട് താരങ്ങളാണ് മെസ്സിയും ഗ്രീസ്മാനുമെന്നും അതിനാലാണ് ഗ്രീസ്‌മാന് തന്റെ ക്വാളിറ്റി പുറത്തെടുക്കാനാവാത്തതെന്നും അഭിപ്രായപ്പെട്ട് ഇതിഹാസപരിശീലകൻ ആഴ്സൻ വെങ്ങർ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വെങ്ങർ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഗ്രീസ്‌മാന് തന്റേതായ പൊസിഷൻ ലഭിക്കാത്തതാണ് താരത്തിന്റെ മോശം പ്രകടനത്തിന് കാരണം എന്നാണ് വെങ്ങറുടെ കണ്ടെത്തൽ. ഗ്രീസ്‌മാൻ ഫ്രാൻസിലും അത്‌ലെറ്റിക്കോ മാഡ്രിഡിലും മെയിൻ സ്‌ട്രൈക്കറുടെ നേരെ പിറകിലായിട്ടാണ് കളിക്കാറുള്ളത്. എന്നാൽ ബാഴ്സയിൽ താരത്തെ റൈറ്റ് വിങ്ങിലും മെയിൻ സ്‌ട്രൈക്കർ റോളിലുമാണ് കളിപ്പിച്ചിട്ടുള്ളത്. ഇതാണ് താരം മോശം ഫോമിന് കാരണം എന്നാണ് വെങ്ങറുടെ കണ്ടെത്തൽ. ഈ ലാലിഗയിൽ നാലു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തെ കൂമാൻ പുറത്തിരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് കേവലം 15 ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്.
😟😟😟
— Goal News (@GoalNews) October 21, 2020
” സ്വന്തം പൊസിഷനിൽ അല്ല ഒരു താരം കളിക്കുന്നതെങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ അത് താരത്തിന്റെ പ്രകടനത്തെ ബാധിക്കും. തുടക്കത്തിൽ ആ താരം ഇതുമായി പൊരുത്തപ്പെട്ടേക്കാം. എന്നാൽ പിന്നീട് കുറച്ചു കാലം കഴിയുമ്പോൾ ആ താരത്തിന് മനസിലാവും, തന്റെ പൊസിഷനിലെ മാറ്റമാണ് തനിക്ക് തിളങ്ങാൻ കഴിയാത്തതിന്റെ കാരണമെന്ന്. അത് താരത്തിന്റെ ക്വാളിറ്റി പുറത്തെടുക്കുന്നതിൽ നിന്ന് തടയുമെന്ന് മാത്രമല്ല താരത്തിന്റെ ധൈര്യം ചോർന്നു പോവുകയും ചെയ്യും. ഗ്രീസ്‌മാൻ ബാഴ്‌സയിൽ കളിക്കേണ്ടത് മധ്യത്തിലാണ്. ആ പൊസിഷനിൽ താരത്തിന് മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്നുള്ളത് മുമ്പ് തന്നെ തെളിഞ്ഞ കാര്യമാണ്. അപകടമായ പാസുകൾ നൽകാനും ഗോൾ നേടാനും ഗ്രീസ്‌മാന് ആ പൊസിഷനിൽ കഴിയും. പക്ഷെ അവിടെ തടസ്സം വരുന്നത് ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന്റെ കളിരീതികളോട് ഇണങ്ങിപോവാൻ ഗ്രീസ്‌മാന് സാധിക്കുന്നില്ല. അതാണ് താരത്തിന് തിളങ്ങാൻ കഴിയാത്തതിന്റെ കാരണം ” വെങ്ങർ പറഞ്ഞു.
Lionel Messi is preventing Antoine Griezmann from expressing himself at Barcelona as the Frenchman continues to be overshadowed by the club captain, according to Arsene Wenger.https://t.co/PghraTZZL6
— AS English (@English_AS) October 21, 2020