ഗ്രീസ്‌മാൻ ഗോളടിച്ചു, മെസ്സിയുടെ അഭാവത്തിലും വിജയം നേടി ബാഴ്സ!
ഇന്നലെ ലാലിഗയിൽ നടന്ന അവസാനമത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എയ്ബറിനെ ബാഴ്‌സ തകർത്തു വിട്ടത്. സൂപ്പർ താരം ഗ്രീസ്മാനാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്.കിരീടപ്പോരാട്ടത്തിൽ നിന്നും നേരത്തേ പുറത്തായതിനാൽ അപ്രധാനമായ മത്സരമായിരുന്നു ഇത്.ജയത്തോടെ ലാലിഗയിൽ ബാഴ്സ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.38 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.24 വിജയവും 7 സമനിലയും ഏഴ് തോൽവിയുമാണ് ബാഴ്സയുടെ ലീഗിലെ പ്രകടനം.
⚽ Griezmann celebrating his goal against Eibar, with teammates #EibarBarça pic.twitter.com/VapM5CK8uj
— 🏆 #UWCL CHAMP1ONS 🏆 (@FCBarcelonaFl) May 22, 2021
സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ബാഴ്സ ഇന്നലെ കളത്തിലേക്കിറങ്ങിയത്.ട്രിൻക്കാവോ, ഗ്രീസ്‌മാൻ,ഡെംബലെ എന്നിവരാണ് ബാഴ്സയുടെ മുന്നേറ്റത്തെ നയിച്ചത്. വലിയ രീതിയിലുള്ള ചലനമൊന്നും സൃഷ്ടിക്കാൻ ബാഴ്സക്ക് ആദ്യപകുതിയിൽ കഴിഞ്ഞില്ല.രണ്ടാം പകുതിയുടെ 81-ആം മിനുട്ടിലാണ് ഗ്രീസ്‌മാന്റെ വിജയഗോൾ പിറക്കുന്നത്. ബോക്സിലേക്ക് വീണ് കിട്ടിയ പന്ത് താരം ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന്റെ ബലത്തിൽ ബാഴ്സ ലീഗിലെ അവസാനമത്സരം വിജയിച്ചു കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.
Antione Griezmann – that is naughty 🔥
— GiveMeSport (@GiveMeSport) May 22, 2021
Griezmann may have scored the La Liga goal of the season on the very last day 👀👏https://t.co/sieNisSTH9