ഗ്രീസ്‌മാന്റെ ദുരവസ്ഥക്ക് കാരണം മെസ്സി, ബാഴ്‌സയിലെ ഏകാധിപതിയാണ് താരമെന്ന് ഗ്രീസ്‌മാന്റെ മുൻ ഏജന്റ് !

എഫ്സി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ രൂക്ഷമായ വിമർശനത്തിനിരയാക്കി സഹതാരമായ ഗ്രീസ്‌മാന്റെ മുൻ ഏജന്റ്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് ഗ്രീസ്മാന്റെ മുൻ ഏജന്റ് ആയ എറിക് ഒൽഹാറ്റ്സ് മെസ്സിക്കെതിരെ ആഞ്ഞടിച്ചത്. മെസ്സി ബാഴ്സയുടെ ചക്രവർത്തിയും ഏകാധിപതിയുമാണെന്നും ഗ്രീസ്മാന്റെ ദുരവസ്ഥക്ക്‌ കാരണം മെസ്സിയാണെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. ഗ്രീസ്‌മാന്റെ വരവ് മെസ്സിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ സീസണിൽ മെസ്സി ഗ്രീസ്‌മാനെ തീർത്തും അവഗണിക്കുകയായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കളത്തിൽ മികച്ചവനായ മെസ്സി അതിന് പുറത്ത് തീർത്തും മോശമായ വ്യക്തിയാണ് മെസ്സിയെന്നും അദ്ദേഹം പറഞ്ഞു.

” മെസ്സി ഒരേസമയം ബാഴ്‌സയുടെ ചക്രവർത്തിയും ഏകാധിപതിയുമാണ്. ഗ്രീസ്‌മാന്റെ വരവ് നല്ല കണ്ണുകളോടെയല്ല മെസ്സി കണ്ടിട്ടുള്ളത്. മെസ്സിയുടെ മനോഭാവമാണ് ഗ്രീസ്‌മാന്റെ ഈ ദുരവസ്ഥക്ക്‌ കാരണം. ഗ്രീസ്‌മാനെ ഇങ്ങനെയാക്കി തീർത്തത് മെസ്സിയാണ്. എനിക്ക് മെസ്സിയുമായി ഒരു പ്രശ്നവുമില്ലെന്ന് എപ്പോഴും ഗ്രീസ്‌മാൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഗ്രീസ്‌മാന്‌ മുമ്പിൽ മറ്റൊരു വഴി ഇല്ലാത്തതിനാലാണ് മെസ്സി അങ്ങനെ പറഞ്ഞത്. ഈ സീസണിൽ ക്ലബ് വിടണമെന്ന് മെസ്സി പറഞ്ഞത് അദ്ദേഹത്തിന് ക്ലബ്ബിൽ തീരുമാനങ്ങൾ എടുക്കാനുള്ള റോൾ ഒന്ന് കൂടെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ആരൊക്കെ വരണം, ആരൊക്കെ ക്ലബ് വിടണമെന്നുള്ള തീരുമാനമെടുക്കാനുള്ള അധികാരം തനിക്ക് വേണമെന്നാണ് മെസ്സിയുടെ ആവിശ്യം. ഒടുക്കം മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുന്നു. കളത്തിനകത്ത് മികച്ചവനായി കാണപ്പെടുന്ന മെസ്സി കളത്തിന് പുറത്ത് മോശം വ്യക്തിയാണ്. ബാഴ്‌സ ഒരുപാട് കാലമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു. കാരണം ബാഴ്‌സയിൽ ഒരു ക്യാൻസർ അവശേഷിക്കുന്നുണ്ട്. പ്രശ്നം ബാഴ്സ എന്ന ക്ലബ്ബിനാണ്. അല്ലാതെ ഗ്രീസ്മാനല്ല. കഴിഞ്ഞ വർഷം ഗ്രീസ്‌മാൻ ബാഴ്‌സയിൽ എത്തിയ ഉടനെ മെസ്സി അദ്ദേഹവുമായി സംസാരിക്കുകയോ അദ്ദേഹത്തിന് പാസ് നൽകുകയോ ചെയ്യുമായിരുന്നില്ല. ക്ലബ്ബിനകത്തു ഈ പ്രശ്നങ്ങൾ എല്ലാം സൃഷ്ടിച്ചത് മെസ്സിയാണ് ” ഒൽഹാറ്റ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *