ഗ്രീസ്‌മാന്റെ കാർ തടഞ്ഞ് മെസ്സിക്ക് ബഹുമാനം നൽകാൻ ആവിശ്യപ്പെട്ട് ബാഴ്‌സ ആരാധകർ, വീഡിയോ കാണാം !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും അന്റോയിൻ ഗ്രീസ്മാനുമിടയിൽ നിരവധി പ്രശ്നങ്ങളാണ് എന്നുള്ള വാർത്തകളാണ് ദിവസങ്ങളായിട്ട് ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. ഗ്രീസ്മാന്റെ മുൻ ഏജന്റ് മെസ്സിയെ വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങൾ വീണ്ടും ഉയർന്നു വന്നത്. മെസ്സിയെ ഏകാധിപതിയെന്നായിരുന്നു അദ്ദേഹം വിമർശിച്ചിരുന്നത്. ബാഴ്‌സ മെസ്സിയുടെ നിയന്ത്രണത്തിലാണെന്നും ഗ്രീസ്‌മാന്റെ മോശം ഫോമിന് മെസ്സിയാണ് കാരണമെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതിനോട് മെസ്സി പ്രതികരിക്കുകയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങൾക്കും കുറ്റപ്പെടുത്തലുകൾ കേട്ട് തനിക്ക് മടുത്തു എന്നാണ് മെസ്സി ഇതിനോട് പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ ഇക്കാര്യങ്ങൾ കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചില ബാഴ്സ ആരാധകർ ഗ്രീസ്‌മാന്റെ കാർ തടയാൻ ശ്രമിച്ചത് വലിയ വാർത്തയായിരിക്കുകയാണ്.

ഇന്നലെ ബാഴ്സയിൽ നിന്നും പരിശീലനം കഴിഞ്ഞ് മടങ്ങുന്ന ഗ്രീസ്‌മാന്റെ കാറാണ് ചില ബാഴ്സ ആരാധകർ തടയാൻ ശ്രമിച്ചത്. തുടർന്ന് അവർ ” മെസ്സിയെ ബഹുമാനിക്കൂ ” എന്ന് ആവിശ്യപ്പെടുന്നുമുണ്ട്. എന്നാൽ ഗ്രീസ്‌മാൻ കാറോടിച്ചു പോവുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണ്. മെസ്സിക്കും തനിക്കുമിടയിൽ ഒരു പ്രശ്നവുമില്ലെന്ന് ഗ്രീസ്‌മാൻ തുറന്നു പറഞ്ഞിരുന്നുവെങ്കിലും മാധ്യമങ്ങൾ വിടാൻ ഒരുക്കമായിരുന്നില്ല. ഗ്രീസ്‌മാന്റെ മോശം ഫോമിന് മെസ്സിയാണ് കാരണക്കാരനെന്ന് പലരും ആരോപിച്ചിരുന്നു. അതേസമയം ഗ്രീസ്‌മാൻ ബാഴ്‌സയിൽ സൈൻ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ബാഴ്‌സ പ്രസിഡന്റ്‌ സ്ഥാനാർത്ഥി വിക്ടർ ഫോണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഡെന കോപിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏതായാലും ബാഴ്‌സയിൽ ഗ്രീസ്‌മാന്റെ അവസ്ഥ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *