ഗ്രീസ്മാനുമായി പ്രശ്നങ്ങളുണ്ടോ? മെസ്സി പറയുന്നു !
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. എന്നാൽ അന്ന് മുതൽ പ്രചരിച്ചിരുന്ന വാർത്തയുണ്ടായിരുന്നു. മെസ്സിക്ക് ഗ്രീസ്മാൻ ബാഴ്സയിൽ എത്തുന്നതിൽ വിയോജിപ്പ് ഉണ്ടെന്നും ഗ്രീസ്മാനെ ബാഴ്സയിലേക്ക് കൊണ്ടുവരേണ്ടെന്ന് മെസ്സി അധികൃതരോട് പറഞ്ഞു എന്നുമായിരുന്നു വാർത്തകൾ. മാത്രമല്ല ബാഴ്സയിൽ എത്തിയ ശേഷം മെസ്സിയും താരവും തമ്മിൽ നല്ല ബന്ധത്തിലല്ലെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിപറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി. ഗ്രീസ്മാനെ ബാഴ്സയിലേക്ക് കൊണ്ടുവരേണ്ടന്ന് താൻ പറഞ്ഞിട്ടില്ലെന്നും താനും ഗ്രീസ്മാനും സുഹൃത്തുക്കളാണ് എന്നുമാണ് മെസ്സി അറിയിച്ചത്. ലാ സെക്സ്റ്റക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
Messi insists he has a great with relationship with Griezmann 😍
— Goal (@goal) December 28, 2020
“The relationship is good [with Griezmann], I already said it.
"I never had problems with him and I never did anything that was said – that I did not want his signing and all that." [La Sexta] pic.twitter.com/mIC5Jt0Qku
” ഗ്രീസ്മാൻ നല്ല വ്യക്തിയാണ്. ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ലെന്ന്. ഗ്രീസ്മാനെ ബാഴ്സയിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന കാര്യം ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ചില സമയങ്ങളിൽ ഞങ്ങൾ ലോക്കർ റൂമിലും യാത്രസമയത്തും ഉറ്റസുഹൃത്തുക്കളാണ്. അവിടെയൊരു പ്രശ്നവുമില്ല ” മെസ്സി പറഞ്ഞു.മുമ്പ് ഗ്രീസ്മാന്റെ മുൻ ഏജന്റ് മെസ്സിക്കെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാത്തിനും കുറ്റപ്പെടുത്തലുകൾ കേട്ട് തനിക്ക് മടുത്തു എന്നാണ് മെസ്സി ഇതിനോട് പ്രതികരിച്ചത്. അതേസമയം സമയം അദ്ദേഹവുമായുള്ള ബന്ധം താൻ പണ്ടേ ഉപേക്ഷിച്ചതാണെന്ന് ഗ്രീസ്മാൻ അറിയിച്ചിരുന്നു.
Lionel Messi: "Griezmann? We share a healthy relationship, sometimes we drink mate together." pic.twitter.com/pp9UXlE2fF
— Leo Messi 🔟 (@WeAreMessi) December 27, 2020