ഗ്രനാഡയെയും തകർത്ത് റയൽ വിജയകുതിപ്പ് തുടരുന്നു, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ ഗ്രനാഡയെ കീഴടക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക്‌ ശേഷം രണ്ടാം പകുതിയിലാണ് ഈ ഗോളുകൾ പിറന്നത്. കാസമിറോ, ബെൻസിമ എന്നിവരാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. 57-ആം മിനിറ്റിൽ അസെൻസിയോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് കാസമിറോ ഗോൾ കണ്ടെത്തിയത്. പിന്നീട് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബെൻസിമ ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു. ഇസ്കോ നീട്ടിനൽകിയ പന്ത് സ്വീകരിച്ച് പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ച് ബെൻസിമ തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ജയത്തോടെ റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ മാഡ്രിഡ്‌ : 7.10
ബെൻസിമ : 7.6
വാസ്‌ക്കസ് : 6.6
റോഡ്രിഗോ : 6.7
വാൽവെർദെ : 6.6
കാസമിറോ : 8.5
ക്രൂസ് : 7.4
മെന്റി : 7.2
റാമോസ് : 7.3
വരാനെ : 7.0
കാർവഹാൽ : 7.2
കോർട്ടുവ : 6.8
അസെൻസിയോ : 8.0-സബ്
ഇസ്കോ : 6.3-സബ്
വിനീഷ്യസ് : 6.4-സബ്

Leave a Reply

Your email address will not be published. Required fields are marked *