ഗോൾവരൾച്ചക്ക് വിരാമമിട്ട് ഇരട്ടഗോൾ നേടി, സന്തോഷത്തോടെ ഗ്രീസ്‌മാൻ പറഞ്ഞത് ഇങ്ങനെ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടാൻ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് സാധിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ രണ്ടാം തിയ്യതിയാണ് താരം അവസാനമായി ബാഴ്സക്ക്‌ വേണ്ടി വലകുലുക്കിയത്. ഒരു മാസത്തോളം നീണ്ട ഗോൾവരൾച്ചക്കാണ് ഗ്രീസ്‌മാൻ ഇന്നലെ വിരാമം കുറിച്ചത്. മത്സരത്തിന്റെ 12, 63 മിനുട്ടുകളിലാണ് ഗ്രീസ്‌മാൻ ഗോൾ നേടിയത്. മത്സരത്തിന്റെ ഫലത്തിൽ താൻ സന്തോഷവാനാണ് എന്ന് ഗ്രീസ്‌മാൻ തുറന്നു പറഞ്ഞിരുന്നു. ബാഴ്‌സ ജയങ്ങൾ തുടരണമെന്നും പരമാവധി പോയിന്റുകൾ നേടേണ്ടതുണ്ടെന്നും താരം ഓർമ്മിപ്പിച്ചു.

” ഞാൻ നേടിയ ആദ്യ ഗോൾ ഓഫ്‌സൈഡ് അല്ല. അതിനാലാണ് ഞാൻ അവിടെ എത്തിയത്. രണ്ടാമത്തെ ഗോൾ വന്നത് ഭാഗ്യവും കൂടെ ഉണ്ടായിട്ടാണ്. ഡെംബലെ ബോൾ നൽകിയതും ഞാൻ ഷോട്ട് എടുക്കുകയായിരുന്നു. അത്‌ ഗോളായി മാറി. ഇപ്പോൾ ടീം നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഞങ്ങൾക്ക്‌ വിജയവും മൂന്ന് പോയിന്റും ആവിശ്യമായിരുന്നു. ടീമിന്റെ പ്രവർത്തനത്തിലും ഒത്തൊരുമയിലും ഞാൻ സന്തോഷവാനാണ്. ഈ മൂന്ന് പോയിന്റുകൾ നേടുന്നത് തുടരേണ്ടതുണ്ട്. ഗ്രനാഡ ബുദ്ധിമുട്ടേറിയ എതിരാളികൾ ആണെന്ന കാര്യം നമുക്കറിയാം. ഞങ്ങൾ നല്ല രീതിയിലാണ് തുടങ്ങിയത്. ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോവേണ്ടതുണ്ട് ” ഗ്രീസ്‌മാൻ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *