ഗോൾനേടി മെസ്സിയും ഫാറ്റിയും, ബാഴ്സ മുന്നോട്ട്
സൂപ്പർ താരമായ ലയണൽ മെസ്സിയും വണ്ടർ കിഡ് അൻസു ഫാറ്റിയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ ബാഴ്സക്ക് ജയം. ഇന്നലെ ലാലിഗയിൽ നടന്ന ഇരുപത്തിയൊൻപതാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ ലെഗാനസിനെ തകർത്തു വിട്ടത്. ആദ്യപകുതിയിൽ ഫാറ്റിയും രണ്ടാം പകുതിയിൽ മെസ്സിയും നേടിയ ഗോളുകളാണ് ബാഴ്സക്ക് ജയം നേടികൊടുത്തത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ബാഴ്സ സുരക്ഷിതമാക്കി. ഇരുപത്തിയൊൻപത് മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. ഒരു മത്സരം കുറച്ചു കളിച്ച റയൽ അഞ്ച് പോയിന്റുകൾക്ക് പിറകിലാണ്.
Fantastic goal from Fati ⚡⚡#BarcaLeganes #Messipic.twitter.com/rtBBlKnFym
— FATISTIC ⚡ (@FATIstic_) June 16, 2020
ഗ്രീസ്മാൻ, മെസ്സി, ഫാറ്റി എന്നിവരാണ് ക്യാമ്പ് നൗവിൽ ബാഴ്സയുടെ മുന്നേറ്റനിരയെ നയിച്ചത്. പതിവുപോലെ ബാഴ്സ തന്നെ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തു. കാത്തിരിപ്പുകൾക്കൊടുവിൽ നാല്പത്തിരണ്ടാം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്. ഫിർപ്പോ നീട്ടി നൽകിയ പന്ത് അമാന്തിച്ചു നിൽക്കാതെ ഫാറ്റി എടുത്ത ഷോട്ട് ഗോൾകീപ്പറെയും മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ഈ ഗോൾ ലീഡോടെ ബാഴ്സ ആദ്യപകുതിയിൽ കളം വിട്ടു. രണ്ടാം പകുതിയിലും ബാഴ്സ മികച്ച പ്രകടനം തുടർന്നു. ഫലമായി മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടിൽ ഗ്രീസ്മാൻ ഗോൾ നേടിയെങ്കിലും വാറിൽ ഓഫ്സൈഡ് കണ്ടതോടെ ഗോൾ അനുവദിച്ചില്ല. എന്നാൽ മിനുറ്റുകൾക്കകം മെസ്സി ബാഴ്സക്ക് രണ്ടാം ഗോൾ നേടിക്കൊടുത്തു. 69-ആം മിനുട്ടിൽ തന്നെ ഫൗൾ ചെയ്തതിന് തന്നെ ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ച് ബാഴ്സയുടെ ഗോൾ പട്ടിക മെസ്സി പൂർത്തിയാക്കി.
Messi penalty goal against leganes messi’s 699th goal for club and country #GOAT pic.twitter.com/pgQ47tXVs5
— Messi the GOAT (@messith78014601) June 16, 2020