ഗോളടിയിൽ വീണ്ടും റെക്കോർഡ്,മെസ്സിയുടെ ജൈത്രയാത്ര തുടരുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഹുയസ്ക്കയെ തകർത്തു വിട്ടത്. ഈ മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മെസ്സി ബാഴ്സയെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഈ ജയത്തോട് കൂടി ബാഴ്സക്ക് രണ്ടാം സ്ഥാനത്തേക്ക് കയറാനും സാധിച്ചു.ഇന്നലത്തെ ഇരട്ടഗോളോട് കൂടി മെസ്സിയുടെ ലാലിഗയിലെ ഗോൾനേട്ടം 21 ആയി ഉയർന്നിരുന്നു. ഇതോട് കൂടി ഗോളടിയുടെ കാര്യത്തിൽ മറ്റൊരു റെക്കോർഡ് കൂടി കുറിച്ചിരിക്കുകയാണ് മെസ്സി.ഇത് തുടർച്ചയായ പതിമൂന്നാമത്തെ സീസണിലാണ് മെസ്സി ഇരുപതിൽ പരം ഗോളുകൾ നേടുന്നത്. അതായത് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഒരാൾ പോലും തുടർച്ചയായി 13 തവണ ഇരുപതിൽ പരം ഗോളുകൾ നേടിയിട്ടില്ല. ഈ റെക്കോർഡ് ആണ് മെസ്സിയിപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
Lionel Messi breaks ANOTHER goal scoring record against Huesca https://t.co/G4LvZqFz1n
— SPORT English (@Sport_EN) March 15, 2021
2008/09 സീസൺ മുതലാണ് മെസ്സി തുടർച്ചയായി ഇരുപതിൽ പരം ഗോളുകൾ നേടിയിട്ടുള്ളത്. ആ സീസണിൽ 23 ഗോളുകളായിരുന്നു മെസ്സി നേടിയിരുന്നത്.മെസ്സിയുടെ ഗോളടിയുടെ കണക്കുകൾ താഴെ നൽകുന്നു.
2008-09: 23
2009-10: 34
2010-11: 31
2011-12: 50
2012-13: 46
2013-14: 28
2014-15: 43
2015-16: 26
2016-17: 37
2017-18: 34
2018-19: 36
2019-20: 25
2020-21: 20
Lionel Messi has 16 goals and seven assists already in 2021.
— Goal (@goal) March 15, 2021
It's only March 🤯 pic.twitter.com/Q4BDmzPSAK