ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകൾ ആരൊക്കെ? ബാഴ്സ പരിശീലകൻ സാവി പറയുന്നു.

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി കേവലം 15 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാവരും വേൾഡ് കപ്പിന് വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ്.ഇത്തവണത്തെ കിരീടം ആരും നേടും എന്നുള്ള കാര്യത്തിൽ ചർച്ചകളും പ്രവചനങ്ങളും ഇപ്പോൾ സജീവമായി കഴിഞ്ഞു. ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രമുഖർ തങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ബാഴ്സ പരിശീലകനായ സാവിയും ഈ വേൾഡ് കപ്പിലെ തന്റെ ഫേവറേറ്റുകളെ തുറന്നു പറഞ്ഞിട്ടുണ്ട്.ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയും ബ്രസീലും തന്നെയാണ് ഫേവറേറ്റുകൾ എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. എല്ലാ യൂറോപ്യൻ ടീമുകളെക്കാളും മുകളിലാണ് ഇവരുടെ സ്ഥാനമെന്നും സാവി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാ ടീമുകളും നല്ല രൂപത്തിലാണ് വേൾഡ് കപ്പിന് എത്തുന്നത്. പക്ഷേ മറ്റുള്ള എല്ലാ ടീമുകളെക്കാളും മുകളിൽ ഞാൻ അർജന്റീനയേയും ബ്രസീലിനെയുമാണ് കാണുന്നത്.തീർച്ചയായും അവർ അത് തെളിയിക്കേണ്ടതുണ്ട്. പക്ഷേ ആ രണ്ടു ടീമുകളും വളരെ കരുത്തുറ്റ ടീമുകളാണ്.വ്യക്തിഗതമായും ശാരീരികമായും ടെക്നിക്കലായും ടാക്ടിക്കലായും അവർ വളരെ മികച്ച ടീമുകളാണ്.നിലവിൽ യൂറോപ്യൻ ടീമുകളെക്കാൾ മുകളിൽ നിൽക്കുന്നത് അവർ തന്നെയാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

സ്‌പെയിനിന്റെ ദേശീയ ടീമിനൊപ്പം വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ള വ്യക്തിയാണ് സാവി. 2010 ലെ വേൾഡ് കപ്പ് കിരീടമായിരുന്നു സ്പെയിൻ ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *