ക്ലബ്ബ് വേൾഡ് കപ്പ് വേണ്ടെന്ന് വെക്കൂ: ഫിഫ പ്രസിഡണ്ടിനോട് ടെബാസ്!
അടുത്ത വർഷം മുതൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മറ്റൊരു രീതിയിലേക്ക് മാറുകയാണ്. കൂടുതൽ ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ കോമ്പറ്റീഷനാക്കി ക്ലബ്ബ് വേൾഡ് കപ്പിനെ ഫിഫ മാറ്റിയിട്ടുണ്ട്. അടുത്തവർഷം ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ്ഇത് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്നത്.
എന്നാൽ ഇതിനോട് താരങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. കാരണം നിരവധി മത്സരങ്ങളാണ് ഓരോ താരങ്ങൾക്കും കളിക്കേണ്ടി വരുന്നത്. മാത്രമല്ല ക്ലബ്ബ് വേൾഡ് കപ്പിന്റെ ടിവി റൈറ്റ്സ് ഇപ്പോഴും വിറ്റുപോയിട്ടില്ല. വലിയ വിമർശനങ്ങളും ഇപ്പോൾ അവർക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. ലാലിഗയുടെ പ്രസിഡണ്ടായ ടെബാസും ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.ക്ലബ്ബ് വേൾഡ് കപ്പ് ഒഴിവാക്കാനാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.ടെബാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫിഫ പ്രസിഡന്റ്..ക്ലബ്ബ് വേൾഡ് കപ്പിന്റെ ഓഡിയോ വിഷ്വൽ റൈറ്റ്സ് ഇതുവരെ വിറ്റ് പോയിട്ടില്ല എന്നത് നിങ്ങൾക്കറിയാം.. കൂടാതെ വേണ്ട രൂപത്തിലുള്ള സ്പോൺസർഷിപ്പും നിങ്ങൾക്ക് ലഭിച്ചിട്ടില്ല. മറ്റുള്ള ലീഗുകൾക്ക് ഇതിനോട് താൽപര്യമില്ല. കൂടാതെ താരങ്ങളുടെ അസോസിയേഷനും ഇതിനോട് താല്പര്യം ഇല്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് വേൾഡ് കപ്പ് ഇപ്പോൾ തന്നെ പിൻവലിക്കുകയാണ് വേണ്ടത് “ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ഒരുപാട് കോമ്പറ്റീഷനുകൾ ക്ലബ്ബുകൾക്ക് കളിക്കേണ്ടി വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറിയതും നേഷൻസ് ലീഗ് മത്സരങ്ങൾ ഉണ്ടായതുകൊണ്ട്മൊക്കെ നിരവധി മത്സരങ്ങളാണ് ഓരോ സീസണിലും താരങ്ങൾക്ക് കളിക്കേണ്ടി വരുന്നത്.ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങൾ താരങ്ങൾ ഉയർത്തുന്നുമുണ്ട്.