ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ,മെസ്സി നാലാം സ്ഥാനത്ത്‌!

കഴിഞ്ഞ ദിവസം റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിൽ കളത്തിലിറങ്ങിയയതോട് കൂടി സൂപ്പർ താരം ലയണൽ മെസ്സി ഒരു അപൂർവറെക്കോർഡ് കുറിച്ചിരുന്നു. ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തം പേരിലാക്കിയിരുന്നത്.768 മത്സരങ്ങളാണ് മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചത്.767 മത്സരങ്ങൾ കളിച്ച സാവിയെയാണ് മെസ്സി പിന്തള്ളിയത്. ഇതോടെ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ മെസ്സി നാലാം സ്ഥാനത്ത്‌ തുടരുകയാണ്.പൌലോ മാൾഡീനിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.ഓരോ ക്ലബ്ബിന് വേണ്ടിയും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ ലിസ്റ്റ് ആണിത്.

എസി മിലാന് വേണ്ടി 902 മത്സരങ്ങളാണ് മാൾഡീനി കളിച്ചിട്ടുള്ളത്.മെസ്സി ബാഴ്‌സയിൽ തന്നെ തുടരുകയാണെങ്കിൽ ഈ റെക്കോർഡ് കൂടി താരത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. രണ്ടാം സ്ഥാനത്തുള്ളത് ഇന്റർമിലാന്റെ ഹവിയർ സനേറ്റിയാണ്.858 മത്സരങ്ങളാണ് ഇദ്ദേഹം ഇന്ററിന് വേണ്ടി കളിച്ചിട്ടുള്ളത്.മൂന്നാം സ്ഥാനത്ത്‌ റോമയുടെ ഫ്രാൻസിസ്ക്കോ ടോട്ടിയാണ്.786 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. ഈ മൂന്ന് താരങ്ങളും സിരി എയിലാണ് ഈ റെക്കോർഡ് കുറിച്ചത് എന്നുള്ളത് ശ്രദ്ദേയമായ കാര്യമാണ്.നാലാം സ്ഥാനത്താണ് മെസ്സിയുള്ളത്.അഞ്ചാം സ്ഥാനത്ത്‌ റയൽ മാഡ്രിഡ്‌ ഇതിഹാസം റൗൾ ഗോൺസാലസാണ്.741 മത്സരങ്ങളാണ് ഇദ്ദേഹം റയലിന് വേണ്ടി കളിച്ചിട്ടുള്ളത്.ആറാം സ്ഥാനത്ത്‌ യുവന്റസ് ഇതിഹാസം അലെസാൻഡ്രോ ഡെൽപിയറോയാണ്.705 മത്സരങ്ങളാണ് ഇദ്ദേഹം യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *