ക്ലബ്ബിന്റെ മുഖമായിരുന്നു മെസ്സി, ഇപ്പോഴും ഞങ്ങൾ മിസ് ചെയ്യുന്നു : ബാഴ്സ സൂപ്പർ താരം
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് കൊണ്ട് പിഎസ്ജിയിൽ എത്തിയത്. മെസ്സിയുടെ ക്ലബ്ബ് വിടൽ ബാഴ്സക്ക് വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നു. ഈ സീസണിൽ മോശം പ്രകടനമായിരുന്നു ബാഴ്സ നടത്തിയത്.
ഇപ്പോഴിതാ മെസ്സി ക്ലബ്ബ് വിട്ട വിഷയത്തിൽ ബാഴ്സ സൂപ്പർ താരമായ ഡി യോങ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയെ ഇപ്പോഴും തങ്ങൾ മിസ്സ് ചെയ്യുന്നു എന്നാണ് ഡിയോങ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Frenkie de Jong Talks Finding Out About the Departure of Lionel Messi From Barcelona https://t.co/WIHCukYEf6
— PSG Talk (@PSGTalk) February 19, 2022
” മെസ്സി ബാഴ്സ വിടുന്നു എന്നുള്ളത് ആദ്യമായി കേട്ടപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനുമുൻപ് ഒരുപാട് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും സീരിയസായി എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ മെസ്സി ക്ലബ്ബ് വിട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. മെസ്സിയായിരുന്നു ബാഴ്സയുടെ മുഖം. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടപ്പോൾ അത് എല്ലാവർക്കും തിരിച്ചടി ഏൽപ്പിച്ചു. ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു.ഒരു പ്രധാനപ്പെട്ട താരം ക്ലബ്ബ് വിടുകയാണെങ്കിൽ പെട്ടെന്ന് കാര്യങ്ങൾ വ്യത്യസ്തമാകും ” ഇതാണ് ഡി യോങ് ഗാർഡിയനോട് പറഞ്ഞത്.