ക്ലബ്ബിന്റെ നിലവാരത്തിനൊത്ത താരങ്ങൾ ഇല്ല,സൈനിങ് അവസാനിപ്പിച്ച് റയൽ മാഡ്രിഡ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് സൈനിങ്ങുകളാണ് റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളത്.ഫ്രീ ഏജന്റായി കൊണ്ട് കിലിയൻ എംബപ്പേയെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. കൂടാതെ ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിനെയും റയൽ കൊണ്ടു വന്നു.എംബപ്പേ പിഎസ്ജിയിൽ നിന്നും എൻഡ്രിക്ക് പാൽമിറാസിൽ നിന്നുമാണ് ഇപ്പോൾ ക്ലബ്ബിലേക്ക് എത്തിയിട്ടുള്ളത്.
പ്രതിരോധനിരതാരമായ ലെനി യോറോക്ക് വേണ്ടി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആകർഷകമായ തുക നൽകിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കി. സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു താരത്തെ നിലവിൽ റയൽ മാഡ്രിഡിന് ആവശ്യമാണ്. പക്ഷേ ഇതുവരെ ക്ലബ്ബിന് അനുയോജ്യമായ ഒരു താരത്തെ കണ്ടെത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.
കൂടാതെ റയൽ മറ്റൊരു തീരുമാനം എടുത്തതായി അറിയാൻ സാധിക്കുന്നുണ്ട്. അതായത് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇനി സൈനിങ്ങുകൾ നടത്തേണ്ട എന്നുള്ളതാണ് റയൽ മാഡ്രിഡിന്റെ തീരുമാനം.ക്ലബ്ബിന്റെ നിലവാരത്തിന് പറ്റിയ താരങ്ങൾ ഇപ്പോൾ ലഭ്യമല്ല, അതുകൊണ്ടുതന്നെ വെറുതെ ഒരു താരത്തെ സൈൻ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് റയൽ മാഡ്രിഡിന്റെ തീരുമാനം. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഫാബ്രിസിയോ റൊമാനോയാണ്.
ഇനി സൈനിങ്ങുകൾ ഒന്നും ഉണ്ടാവില്ല എന്നുള്ള കാര്യം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഡിഫൻസിൽ ഇപ്പോഴും റയൽ മാഡ്രിഡിന് ആശങ്കകൾ ഉണ്ട് എന്നത് വ്യക്തമാണ്.ജോൺ മാർട്ടിനസ് അടക്കമുള്ളവർക്ക് പരിക്കേറ്റത് ഈ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ക്ലബ്ബിന്റെ നിലവാരത്തിലുള്ള താരങ്ങൾ നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ അവൈലബിൾ അല്ല എന്നാൽ റയൽ മാഡ്രിഡ് കണ്ടെത്തിയിട്ടുള്ളത്.