ക്രൈ ബേബി :വിനീഷ്യസിനെ വീണ്ടും പരിഹസിച്ച് അർജന്റൈൻ താരം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവർ മയ്യോർക്കയെ പരാജയപ്പെടുത്തിയത്. പ്രതിരോധനിരതാരം അന്റോണിയോ റൂഡിഗർ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡ് തന്നെയാണ്.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലായിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി സ്പാനിഷ് താരമായിരുന്ന പാബ്ലോ മഫിയോയെ സ്വന്തമാക്കിയത്. നിലവിൽ മഫിയോ അർജന്റീനയുടെ താരമാണ്.മയ്യോർക്കക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ റയൽ മാഡ്രിഡും മയ്യോർക്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുമായി ഇദ്ദേഹം കൊമ്പ് കോർത്തിരുന്നു.വിനീഷ്യസിനെ കരയുന്ന കുഞ്ഞ് അഥവാ ക്രൈ ബേബി എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്.

അത് ഇന്നലത്തെ മത്സരത്തിനിടയിലും സംഭവിച്ചിട്ടുണ്ട്. രണ്ടുപേരും ഇന്നലത്തെ മത്സരത്തിനിടെ പലപ്പോഴും മുഖാമുഖം വന്നിരുന്നു. ഫൗളിന് വേണ്ടി റഫറിയോട് വിനീഷ്യസ് വാദിക്കുന്ന സമയത്താണ് മഫിയോ വിനീഷ്യസിനെ പരിഹസിച്ചത്.ക്രൈ ബേബി എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. ആംഗ്യഭാഷയിലൂടെയാണ് മഫിയോ വിനീഷ്യസിനെ പരിഹസിച്ചത്.

എന്നാൽ ആദ്യ പകുതിക്ക് പിരിയുന്ന സമയത്ത് രണ്ടുപേരും ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് കോംപ്രമൈസിൽ എത്തുകയും ചെയ്തിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ കുറച്ചുകാലം പരിക്കിന്റെ പിടിയിലായി കൊണ്ട് പുറത്തായിരുന്നു. ഇന്നലത്തെ മത്സരത്തിലാണ് അദ്ദേഹം തിരിച്ചെത്തിയത്.റയൽ മാഡ്രിഡ് ഇനി അടുത്ത ലീഗ് മത്സരത്തിൽ അൽമേരിയെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *