ക്രിസ്റ്റ്യാനോ റയൽ വിട്ട പോലെയല്ല മെസ്സിയുടെ ബാഴ്‌സ വിടൽ, അതിജീവിക്കാനാവാതെ ബാഴ്‌സ!
സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമായിരുന്നു മെസ്സി-ക്രിസ്റ്റ്യാനോ കാലഘട്ടം. എന്നാലിപ്പോൾ രണ്ട് പേരും ലാലിഗയിൽ ഇല്ല. ക്രിസ്റ്റ്യാനോ 2018-ൽ റയൽ വിട്ടപ്പോൾ മെസ്സി ട്രാൻസ്ഫർ ജാലകത്തിലാണ് ബാഴ്സ വിട്ടത്. സൂപ്പർ താരങ്ങളുടെ പോക്ക് രണ്ട് ടീമുകൾക്കും വലിയ തിരിച്ചടിയേൽപ്പിച്ചിരുന്നു.
എന്നാൽ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടത് അതിജീവിക്കാൻ റയലിന് സാധിച്ചിരുന്നു എന്നുള്ളതാണ്.ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തിന് ശേഷം 2018-ലാണ് ക്രിസ്റ്റ്യാനോ റയൽ വിട്ടത്.2018/19 സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ റയലിനായി. പക്ഷേ പ്രീ ക്വാർട്ടറിൽ പരാജയപ്പെടുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) December 10, 2021
2019/20 സീസണിലും റയൽ ഗ്രൂപ്പ് ഘട്ടം കടന്നു. പക്ഷേ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ റയലിന് അടി തെറ്റി. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുത്ത റയൽ സെമി വരെ എത്തിയിരുന്നു. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടം ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ റയൽ പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം ബാഴ്‌സയുടെ സ്ഥിതി അങ്ങനെയല്ല. മെസ്സി ക്ലബ് വിട്ട സീസണിൽ തന്നെ ബാഴ്‌സ തകർന്നടിഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ കഴിയാതെ ബാഴ്‌സ യൂറോപ്പ ലീഗിലേക്ക് എത്തുകയായിരുന്നു. ബയേൺ, ബെൻഫിക്ക എന്നിവർക്കെതിരെ ആകെ 4 മത്സരങ്ങൾ കളിച്ചിട്ടും ഒരൊറ്റ ഗോൾ പോലും നേടാൻ കഴിയാതെ ദയനീയമായി ബാഴ്‌സ തകർന്നടിയുകയായിരുന്നു.
ചുരുക്കത്തിൽ ക്രിസ്റ്റ്യാനോയുടെ പോക്കിനെ ഉടനെ തന്നെ അതിജീവിക്കാൻ റയലിന് കഴിഞ്ഞിരുന്നു. എന്നാൽ ബാഴ്‌സക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.