ക്രിസ്റ്റ്യാനോ ക്ലബ് വിട്ടത് ബെൻസിമക്ക് ഗുണകരമായി : വിശദീകരിച്ച് റയൽ പരിശീലകൻ!

2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലെക്ക് ചേക്കേറിയത്. നിരവധി നേട്ടങ്ങൾ റയലിൽ വെച്ച് കരസ്ഥമാക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.ബാലൺ ഡി’ഓറുകളും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആകെ 450 ഗോളുകളായിരുന്നു റൊണാൾഡോ റയലിന് വേണ്ടി നേടിയിരുന്നത്.

റൊണാൾഡോ പോയതിനുശേഷം റയലിനെ ബെൻസിമയായിരുന്നു മുന്നോട്ട് നയിച്ചിരുന്നത് . പിന്നീട് ഓരോ വർഷവും ശരാശരി 33 ഗോളുകൾ വീതം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്കാരം ബെൻസിമ കരസ്ഥമാക്കുകയും ചെയ്തു.

ഇപ്പോഴിതാ റൊണാൾഡോ പോയത് ബെൻസിമക്ക് എങ്ങനെയാണ് ഗുണം ചെയ്തത് എന്നുള്ള കാര്യം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.ബെൻസിമ കൂടുതൽ ലീഡറായി മാറി എന്നാണ് റയൽ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം കൂടുതൽ ഉത്തരവാദിത്വമുള്ള താരമായി ബെൻസിമ മാറുകയായിരുന്നു. അദ്ദേഹം കൂടുതൽ ലീഡറായി മാറി.അദ്ദേഹത്തിന്റെ ക്വാളിറ്റിയിൽ ഒരിക്കലും മാറ്റം വന്നിട്ടില്ല. എട്ടുവർഷം മുമ്പുള്ള ക്വാളിറ്റി തന്നെയാണ് അദ്ദേഹത്തിന് ഇപ്പോഴും ഉള്ളത്. പക്ഷേ ടീമിലുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ മാറിയിട്ടുള്ളത്. കൂടാതെ അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും. അദ്ദേഹം ഇപ്പോൾ ഒരു ലീഡറാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ആകെ 154 മത്സരങ്ങളാണ് ബെൻസിമ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 95 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *