ക്രിസ്റ്റ്യാനോയെ പോലെയുള്ള താരമാണ് ബെൻസിമ : ആഞ്ചലോട്ടി
ഈ സീസണിൽ തകർപ്പൻ ഫോമിലാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഇതിനോടകം തന്നെ താരം 15 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും ഒരു അസിസ്റ്റുമാണ് ബെൻസിമ ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.
ഏതായാലും ബെൻസിമയുടെ ഈ മിന്നും പ്രകടനത്തെ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പ്രശംസിച്ചിട്ടുണ്ട്. അത് ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കർ ബെൻസിമയാണെന്നും ക്രിസ്റ്റ്യാനോയെ പോലെ ഗോളടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുമാണ് ആഞ്ചലോട്ടി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എഎസ് മാധ്യമത്തിന് അദ്ദേഹം ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഇതിലാണ് ഇദ്ദേഹം ബെൻസിമയെ കുറിച്ച് മനസ് തുറന്നത്.
Ancelotti: “Benzema is the world’s best attacker” https://t.co/gcoUOtQQcm via @managingmadrid
— Murshid Ramankulam (@Mohamme71783726) December 25, 2021
“ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കറാണ് ബെൻസിമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.എന്തെന്നാൽ അദ്ദേഹത്തിന്റെ ഗോൾ നേടാനുള്ള കഴിവും പ്ലേ മേക്കിങ് എബിലിറ്റിയുമൊക്കെ അപാരമാണ്.ക്രിസ്റ്റ്യാനോയും ഹാലണ്ടുമൊക്കെ ഗോൾ നേടുന്നത് പോലെ ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിക്കും.വിത്യാസങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.അത്ലറ്റിക്കിനെതിരെ നമ്മൾ അത് കണ്ടതാണ്,ചെറിയ സമയത്തിനുള്ളിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടി. അദ്ദേഹം മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് ” ആഞ്ചലോട്ടി പറഞ്ഞു.
നിലവിൽ ആഞ്ചലോട്ടിക്ക് കീഴിൽ മികച്ച ഫോമിലാണ് റയലും കളിച്ചു കൊണ്ടിരിക്കുന്നത്.സീസണിന്റെ പകുതി പിന്നിടുമ്പോൾ ലാലിഗയിൽ 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.