ക്രിസ്റ്റ്യാനോയുടെ റെക്കോർഡും ഭേദിച്ച് സുവാരസ് കുതിപ്പ് തുടരുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയോട് സമനില വഴങ്ങാനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിധി. 2-2 എന്ന സ്കോറിനാണ് സെൽറ്റ അത്ലെറ്റിക്കോയെ തളച്ചത്. മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഗോളുകളും നേടിയത് ലൂയിസ് സുവാരസായിരുന്നു. മത്സരത്തിന്റെ 45,50 മിനിറ്റുകളിലാണ് സുവാരസ് ഗോളുകൾ കണ്ടെത്തിയത്. ഈ ഇരട്ടഗോളോടെ സുവാരസിന്റെ ഈ ലാലിഗയിലെ ഗോൾ നേട്ടം പതിനാറായി ഉയർന്നിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്നാണ് താരം ഈ ഗോളുകൾ അടിച്ചുകൂട്ടിയത് എന്നോർക്കണം. നിലവിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സുവാരസ്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി ഭേദിച്ചിരിക്കുകയാണ് സുവാരസ്. മുൻ റയൽ മാഡ്രിഡ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡാണ് സുവാരസ് തിരുത്തിയെഴുതിയത്.
Goal machine 🤖
— Goal News (@GoalNews) February 8, 2021
ലാലിഗയിൽ ഒരു പുതിയ ടീമിൽ എത്തിയ ശേഷം കന്നി സീസണിൽ ആദ്യത്തെ പതിനേഴു മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ആണ് സുവാരസ് സ്വന്തം പേരിലാക്കിയത്. ഈ നൂറ്റാണ്ടിലെ കണക്കുകൾ ആണിവ. ഈ സീസണിൽ അത്‌ലറ്റികോ മാഡ്രിഡിലെത്തിയ സുവാരസ് ആദ്യത്തെ 17 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതിന് മുമ്പ് ഈ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു. 2009-ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലെത്തിയത്. ആ സീസണിൽ ആദ്യത്തെ പതിനേഴ് മത്സരങ്ങളിൽ നിന്ന് പതിനഞ്ച് ഗോളുകൾ ആയിരുന്നു താരം നേടിയിരുന്നതു.ഈ റെക്കോർഡ് ആണ് സുവാരസ് തിരുത്തി കുറിച്ചത്.
16 – Luis Suárez 🇺🇾 has scored 16 goals in his first 17 games for Atlético de Madrid in LaLiga, becoming the fastest player to reach 16 goals for the same club in the competition in the 21st century (Cristiano Ronaldo 🇵🇹 – 15 goals for Real Madrid in 2009/10). Amazing. pic.twitter.com/wHbLRFdA7P
— OptaJose (@OptaJose) February 8, 2021