ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ ഹസാർഡ്? ശ്രമമാരംഭിച്ച് യുവന്റസ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തിൽ ഇപ്പോൾ ഒരു ട്വിസ്റ്റ്‌ സംഭവിച്ചിരുന്നു. സിറ്റി പിൻവാങ്ങിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇപ്പോൾ റൊണാൾഡോക്ക്‌ വേണ്ടി ശ്രമങ്ങൾ നടത്തുന്നത്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് യുവന്റസ്. ഇപ്പോഴിതാ മറ്റൊരു റൂമർ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്തേക്ക് യുവന്റസ് പരിഗണിക്കുന്നത് റയൽ സൂപ്പർ താരം ഈഡൻ ഹസാർഡിനെയാണ്. താരത്തെ ലോണിൽ എത്തിക്കാനാണ് പരിശീലകൻ അലെഗ്രി താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

റയലിൽ ഇതുവരെ ഫോം കണ്ടെത്താൻ കഴിയാത്ത താരമാണ് ഹസാർസ്. മാത്രമല്ല എംബപ്പേ റയലിൽ എത്തിയാൽ തനിക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ലഭിക്കില്ലേയെന്നും താരം സംശയിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഹസാർഡ് റയലിൽ തൃപ്തനല്ല എന്നാണ് മാർക്ക ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ റയൽ താരത്തെ കൈവിടുമോ എന്ന് വ്യക്തമല്ല. ഏതായാലും മാർക്കയുടെ റൂമറിലെ ആധികാരികതക്ക്‌ കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!