ക്യാമ്പ് നൗവിന് പുറത്ത് മെസ്സിയുടെ പ്രതിമ സ്ഥാപിക്കും: ലാപോർട്ട

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായിരുന്ന ലയണൽ മെസ്സി 2021ലായിരുന്നു ക്ലബ് വിട്ടത്. സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് മെസ്സിക്ക് ക്ലബ്ബിനോട് വിട പറയേണ്ടി വന്നത്. നിലവിൽ ലയണൽ മെസ്സി പിഎസ്ജിയുടെ താരമാണ്. എന്നാൽ അടുത്ത സീസണിൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമാണ്.

ഇപ്പോഴിതാ എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതായത് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിന് പുറത്ത് തങ്ങളുടെ ഇതിഹാസമായ മെസ്സിയോടുള്ള ആദരസൂചകമായി ഒരു പ്രതിമ സ്ഥാപിക്കുമെന്നാണ് ലാപോർട്ട പ്രഖ്യാപിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ബാഴ്സയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

” ക്യാമ്പ് നൗവിന്റെ പുറത്ത് ഞങ്ങൾ ലയണൽ മെസ്സിയുടെ ഒരു പ്രതിമ സ്ഥാപിക്കും. ഈ തീരുമാനം ഞങ്ങളെല്ലാവരും ചേർന്ന് എടുത്തു കഴിഞ്ഞതാണ് ” ഇതാണ് ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി അർഹിക്കുന്ന ഒരു ആദരം തന്നെയാണ് ഇപ്പോൾ ബാഴ്സ അദ്ദേഹത്തിന് നൽകാനിരിക്കുന്നത്.അതേസമയം മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്. മെസ്സിക്ക് മുന്നിൽ ബാഴ്സയുടെ വാതിലുകൾ ഓപ്പൺ ആണ് എന്നുള്ള കാര്യം കഴിഞ്ഞ ദിവസം ബാഴ്സയുടെ വൈസ് പ്രസിഡണ്ട് അറിയിച്ചിരുന്നു. ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെയെത്താൻ എല്ലാ ബാഴ്സ ആരാധകരും വളരെയധികം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഖത്തർ വേൾഡ് കപ്പിന് ശേഷമായിരിക്കും മെസ്സി ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *