കോവിഡ് പ്രതിസന്ധികൾക്കിടയിലും അത്‌ലെറ്റിക്കിനെതിരെയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സ !
ലാലിഗയിൽ അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് എഫ്സി ബാഴ്സലോണ പ്രഖ്യാപിച്ചു. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് പരിശീലകൻ റൊണാൾഡ് കൂമാൻ പുറത്ത് വിട്ടത്. ബാഴ്സ സ്റ്റാഫിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശീലനവും പ്രെസ്സ് കോൺഫറൻസും മാറ്റിവെച്ചിരുന്നു. അതിന് ശേഷം താരങ്ങൾക്കിടയിൽ ഒരു തവണ കൂടി കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് കൂമാൻ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സൂപ്പർ താരമായ ലയണൽ മെസ്സി ഉൾപ്പടെയുള്ളവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം പരിക്കേറ്റ ഫിലിപ്പെ കൂട്ടീഞ്ഞോയില്ല. ഇന്ത്യൻ സമയം ഇന്ന് രാത്രി 1:30-നാണ് മത്സരം നടക്കുക. ബിൽബാവോയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. നിലവിൽ പോയിന്റ് ടേബിളിൽ ബാഴ്സ അഞ്ചാം സ്ഥാനത്താണ്. അതേസമയം ബിൽബാവോ ഒമ്പതാം സ്ഥാനത്തുമാണ്. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
The Squad for #AthleticBarça!
— FC Barcelona (@FCBarcelona) January 5, 2021
💪🟦🟥 pic.twitter.com/01H4n58y6Z
ടെർസ്റ്റീഗൻ
ഡെസ്റ്റ്
റൊണാൾഡ് അരൗഹോ
സെർജിയോ
ഗ്രീസ്‌മാൻ
പ്യാനിക്ക്
ബ്രൈത്വെയിറ്റ്
മെസ്സി
ഡെംബലെ
റിക്കി പുജ്
നെറ്റോ
ലെങ്ലെറ്റ്
പെഡ്രി
ട്രിൻക്കാവോ
ജോർദി ആൽബ
ഡിജോങ്
ഉംറ്റിറ്റി
ഫിർപ്പോ
ഇനാക്കി പെന
മിങ്കേസ
കോൺറാഡ്
💪🟦🟥
— FC Barcelona (@FCBarcelona) January 6, 2021
Ready For #AthleticBarça
🔊 𝙎𝙤𝙪𝙣𝙙 𝙊𝙣 🔊 pic.twitter.com/e5xFgyHONK