കൊണ്ടുവന്നിട്ട് പറ്റിക്കരുത്, ഉറപ്പുവേണം : ലാലിഗയോട് ബാഴ്സ!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിലായിരിക്കും ഉണ്ടാവുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്.മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ തുടർന്ന് കൊണ്ടിരിക്കുകയാണ്.താരത്തെ സ്വന്തമാക്കാൻ സൗദി അറേബ്യക്കും താൽപ്പര്യമുണ്ട്.

ലയണൽ മെസ്സിയെ കൊണ്ടുവരാനുള്ള അനുമതി ഇതുവരെ ലാലിഗ നൽകിയിട്ടില്ല. മെസ്സിയെ കൊണ്ടുവരണമെങ്കിൽ ബാഴ്സക്ക് അവരുടെ സാലറി ബിൽ കുറയ്ക്കേണ്ടതുണ്ട്.അതിനർത്ഥം ഇനിയും താരങ്ങളെ അവർക്ക് ഒഴിവാക്കേണ്ടി വരും എന്നുള്ളതാണ്. ഏതായാലും എഫ്സി ബാഴ്സലോണ തങ്ങളുടെ പ്ലാനുകൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.അവർ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

അതേസമയം ബാഴ്സ ലാലിഗയോട് ഒരു ഉറപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ കൊണ്ടുവന്നു കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും, അതിന് തടസ്സം നിൽക്കില്ല എന്ന ഉറപ്പാണ് ബാഴ്സ ലാലിഗയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ബാഴ്സക്ക് ഉണ്ടായിട്ടുണ്ട്. താരങ്ങളെ സൈൻ ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരു ബാഴ്സയെയായിരുന്നു നമുക്ക് കഴിഞ്ഞ സീസണുകളിൽ കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ മെസ്സിയുടെ കാര്യത്തിൽ അത് ആവർത്തിക്കാൻ പാടില്ല എന്ന് നിർബന്ധമാണ് ഇപ്പോൾ ബാഴ്സലോണ അധികൃതർക്കുള്ളത്.

ക്ലബ്ബിലേക്ക് തിരിച്ചെത്താൻ വേണ്ടി സാലറി കുറക്കാൻ മെസ്സി തയ്യാറായേക്കും. മാത്രമല്ല മറ്റു ചില താരങ്ങളെ ഒഴിവാക്കാനും ഇപ്പോൾ ക്ലബ്ബ് ആലോചിക്കുന്നുണ്ട്.ഈ സീസണിന് ശേഷം ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്ന പ്രഖ്യാപനം സൂപ്പർ താരം സെർജിയോ ബുസ്ക്കെറ്റ്സ് പ്രഖ്യാപിച്ചിരുന്നു. ബാഴ്സക്ക് മുന്നിൽ മെസ്സിയെ തിരികെ കൊണ്ടുവരാനുള്ള വാതിലുകൾ തുറക്കപ്പെട്ടു എന്നായിരുന്നു ഇതിനോട് ലാലിഗ പ്രസിഡണ്ടായ ടെബാസ് പ്രതികരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *