കൂമാൻ, മെസ്സി, അഗ്വേറൊ… ലാപോർട്ടയുടെ പദ്ധതികൾ ഇങ്ങനെ!

കഴിഞ്ഞ ദിവസമാണ് എഫ്സി ബാഴ്സലോണ പ്രസിഡന്റായ ജോയൻ ലാപോർട്ട നിർണായകമായ പ്രസ്താവന നടത്തിയത്. ബാഴ്സയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇതൊരു സൈക്കിളിന്റെ അവസാനമാണെന്നും ഒരുപാട് തീരുമാനങ്ങൾ കൈകൊള്ളേണ്ടതുണ്ടെന്നും ലാപോർട്ട അറിയിച്ചിരുന്നു. ഇതോടെ ബാഴ്സയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന മേഖലകളെ കുറിച്ച് മാർക്ക ചില സൂചനകൾ നൽകിയിട്ടുണ്ട്. അവകൾ താഴെ നൽകുന്നു.

കൂമാൻ : ലാലിഗയിലെ ബാഴ്സയുടെ അവസാനമത്സരങ്ങൾ തീർത്തും മോശമായത് കൂമാന്റെ ഭാവി അവതാളത്തിലാക്കുകയായിരുന്നു. ഇദ്ദേഹത്തെ ബാഴ്സ പുറത്താക്കാനാണ് സാധ്യത.സാവി, പിമിനേറ്റ, ക്ലോപ് എന്നിവരെ പരിഗണിക്കുന്നു.

മെസ്സി : മെസ്സിയുടെ കരാർ പുതുക്കാൻ ശ്രമിക്കുമെന്ന് ലാപോർട്ട ഒരുപാട് തവണ പറഞ്ഞതാണ്.എന്നാൽ മെസ്സിയെ കൺവിൻസ്‌ ചെയ്യാൻ ലപോർട്ടക് സാധിക്കുമോ എന്ന് സംശയമാണ്. പ്രത്യേകിച്ച് ബാഴ്സയുടെ ഈ മോശം അവസ്ഥയിൽ മെസ്സിയെ എന്ത് പറഞ്ഞ് തൃപ്തിപ്പെടുത്തുമെന്നാണ് ആരാധകരുടെ മുന്നിലുള്ള ചോദ്യം.

ലക്ഷ്യം വെച്ചിരിക്കുന്ന താരങ്ങൾ : പ്രതിരോധനിരയിലേക്ക് എറിക് ഗാർഷ്യ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്.ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിപ്പെടുന്നത്.

മെംഫിസ് ഡീപേ, സെർജിയോ അഗ്വേറൊ എന്നിവർ മുന്നേറ്റനിരയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രീ ഏജന്റുമാരായ ഇരുവരുമായി ബാഴ്സ അനൗദ്യോഗിക കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എർലിങ് ഹാലണ്ടിനെ ബാഴ്സ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും ലഭിക്കാൻ സാധ്യത കുറവാണ്.റയൽ സോസിഡാഡ് യുവതാരം അലക്സ് ഐസകിനെയും ബാഴ്സ നോട്ടമിട്ടിട്ടുണ്.

മധ്യനിരയിലേക്ക് വിനാൾഡത്തെ ബാഴ്സ നോട്ടമിട്ടിട്ടുണ്ട്. എന്നാൽ കൂമാന്റെ സ്ഥാനം തെറിക്കുകയാണെങ്കിൽ ഇതിന് സാധ്യത കുറവാണ്.

ഒഴിവാക്കാൻ സാധ്യതയുള്ളവർ : ഉംറ്റിറ്റി, കൂട്ടീഞ്ഞോ, ബ്രൈത്വെയിറ്റ്, ലെങ്ലെറ്റ്‌, ഫെർണാണ്ടസ്, പ്യാനിച്ച്, നെറ്റോ,ഫിർപ്പോ എന്നിവരെയൊക്കെ ബാഴ്സ കയ്യൊഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. ഗ്രീസ്‌മാന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *