കൂമാന്റെ തന്ത്രങ്ങളിൽ പ്രധാനി മെസ്സി തന്നെ, ബർതോമ്യു പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങളെ പാടെ നിരാകരിച്ച് ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. കഴിഞ്ഞ ദിവസം ബാഴ്സ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി ക്ലബ് വിടുമെന്നുള്ള ഊഹാപോഹങ്ങളെ പ്രസിഡന്റ്‌ പൂർണ്ണമായും തള്ളികളഞ്ഞത്. മെസ്സിക്ക് ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹവുമായി കൃത്യമായ സമയങ്ങളിൽ താൻ സംസാരിക്കാറുണ്ടെന്നും ബർതോമ്യു അറിയിച്ചു. കൂടാതെ മെസ്സിയാണ് ബാഴ്സയുടെ കീ പ്ലയെർ എന്നും പുതിയ പരിശീലകൻ കൂമാന്റെ തന്ത്രങ്ങളിലെയും പദ്ധതികളിലെയും പ്രധാനി മെസ്സി തന്നെയാണെന്നും ബർതോമ്യു അറിയിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ ട്രാൻസ്ഫറിൽ ക്ലബിൽ എത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ച പ്രസിഡന്റ്‌ ലൗറ്ററോയുടെ ട്രാൻസ്ഫർ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

” മെസ്സിക്ക് അദ്ദേഹത്തിന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാനാണ് ആഗ്രഹം. ഞാൻ കൃത്യമായ സമയങ്ങളിൽ മെസ്സിയുമായും അദ്ദേഹത്തിന്റെ പിതാവുമായും സംസാരിക്കാറുണ്ട്. തീർച്ചയായും അദ്ദേഹം ഞങ്ങളുടെ പദ്ധതിയുടെ ഭാഗം തന്നെയാണ്. ബാഴ്സയുടെ പുതിയ പരിശീലകനായ കൂമാൻ എന്നോട് ഇതേപറ്റി പറഞ്ഞിട്ടുണ്ട്. മെസ്സിയാണ് തന്റെ തന്ത്രങ്ങളിലെ പ്രധാനിയെന്ന് ” ബർതോമ്യു പറഞ്ഞു. കൂടാതെ ബാഴ്‌സ വിൽക്കാൻ ഉദ്ദേശിക്കാത്ത താരങ്ങളെ കുറിച്ചും ബർതോമ്യു അറിയിച്ചിരുന്നു. ലയണൽ മെസ്സി, ടെർസ്റ്റീഗൻ, ലെങ്ലെറ്റ്, ഡിജോങ്, സെമെടോ, ഗ്രീസ്‌മാൻ എന്നീ താരങ്ങളെ വിൽക്കില്ലെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഇവർ ഒഴികെയുള്ള താരങ്ങളുടെ ഭാവി ബാഴ്സയിൽ സുരക്ഷിതമല്ല.

Leave a Reply

Your email address will not be published. Required fields are marked *