കുരങ്ങൻ എന്ന് വിളിച്ചു,അക്യൂഞ്ഞക്ക് നേരെ വംശിയാധിക്ഷേപം, പ്രതികരിച്ച് വിനിയും റാമോസും!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ സെവിയ്യക്ക് സാധിച്ചിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ സൂപ്പർ താരം സെർജിയോ റാമോസ് നേടിയ ഗോളാണ് സെവിയ്യക്ക് വിജയം നേടിക്കൊടുത്തത്. എന്നാൽ ഗെറ്റാഫെയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരത്തിൽ അവരുടെ അർജന്റൈൻ താരമായ മാർക്കോസ് അക്യൂഞ്ഞക്ക് വംശിയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.

അതായത് ഒരു ഗെറ്റാഫെ ആരാധകർ ഈ അർജന്റൈൻ താരത്തെ കുരങ്ങൻ എന്ന് ചാന്റ് ചെയ്യുകയായിരുന്നു.താരം ഇത് കേൾക്കുകയും മത്സരത്തിലെ റഫറിയോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും സ്പാനിഷ് ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ റാമോസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ ഫുട്ബോൾ ലോകത്തുനിന്ന് ആവശ്യപ്പെടുന്നത് ബഹുമാനമാണ്.അക്യൂഞ്ഞക്ക് ചില അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്,അദ്ദേഹം അത് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ഇത്തരം ആളുകളെ കണ്ടെത്തുകയും അവർക്കെതിരെ പ്രതികരിക്കുകയും അവരെ മാറ്റിനിർത്തുകയും വേണം “ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.

അതേസമയം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഈ അർജന്റൈൻ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

“ഈ ആഴ്ച്ച ഞാൻ കളിച്ചിട്ടില്ല. പക്ഷേ ശനിയാഴ്ച മാത്രം മൂന്ന് വംശീയധിക്ഷേപ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഞാൻ അക്യൂഞ്ഞക്ക് എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.റേസിസ്റ്റുകളെ നിർബന്ധമായും പുറത്താക്കണം.സ്റ്റാൻഡിൽ നിൽക്കാനുള്ള അർഹത അവർക്കില്ല. റേസിസ്റ്റുകളെ സ്റ്റേഡിയത്തിൽ നിന്നും നേരെ ജയിലിലേക്ക് കൊണ്ടു പോകണം.അതാണ് അവർ അർഹിക്കുന്ന സ്ഥലം. എന്നാൽ മാത്രമാണ് നമുക്ക് വിജയം ലഭിക്കുക “ഇതാണ് വിനീഷ്യസ് ജൂനിയർ കുറിച്ചിട്ടുള്ളത്.

സ്പെയിനിലെ വംശീയമായ അധിക്ഷേപങ്ങൾക്കെതിരെ നിരന്തരം പോരാടുന്ന വ്യക്തിയാണ് വിനീഷ്യസ്. നിർഭാഗ്യവശാൽ സ്പെയിനിൽ റേസിസം വർദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *