കുടിയേറ്റക്കാരുടെ ടീം: റയൽ മാഡ്രിഡ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് മുൻ വലൻസിയ പ്രസിഡന്റ്!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് പതിവുപോലെ മികച്ച പ്രകടനമാണ് ഇത്തവണയും നടത്തിക്കൊണ്ടിരിക്കുന്നത്.ലാലിഗയിൽ രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമായ റയൽ മാഡ്രിഡ് ഇനിയും കൂടുതൽ മികവിലേക്ക് ഉയരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
എന്നാൽ റയൽ മാഡ്രിഡിനെയും അവരുടെ താരങ്ങളെയും വംശീയമായി അധിക്ഷേപിച്ചുകൊണ്ട് മുൻ വലൻസിയ പ്രസിഡന്റ് ആയ പാക്കോ റോയ്ഗ് രംഗത്ത് വന്നിട്ടുണ്ട്.റയൽ മാഡ്രിഡ് ഒരു കുടിയേറ്റക്കാരുടെ ടീമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ വിനീഷ്യസിനേയും ഇദ്ദേഹം പരിഹസിച്ചിട്ടുണ്ട്.റോയ്ഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരൻ വിനീഷ്യസാണ്. റയൽ മാഡ്രിഡിന് ഞാൻ റയൽ ഇമിഗ്രൻസ് എന്നാണ് വിളിക്കുക. കുടിയേറ്റക്കാരുടെ ടീമായി മാറിയിട്ടുണ്ട് അവർ.8 കറുത്ത വംശജരാണ് അവിടെ കളിക്കുന്നത്. രണ്ട് വെള്ളക്കാരായ വിദേശ താരങ്ങളും ഒരു സ്പാനിഷ് താരവും മാത്രമാണ് അവിടെയുള്ളത്.വിനീഷ്യസ് ഒരുപക്ഷേ മികച്ച താരമായിരിക്കാം. പക്ഷേ ഒരു വൃത്തികെട്ട വ്യക്തിയാണ് അദ്ദേഹം “ഇതാണ് വലൻസിയയുടെ മുൻപ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
1994 മുതൽ 1997 വരെ വലൻസിയയുടെ പ്രസിഡണ്ടായി തുടർന്ന് വ്യക്തിയാണ് പാക്കോ. അദ്ദേഹത്തിന്റെ ഈ പരാമർശം വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്. റയൽ മാഡ്രിഡ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയാണ് അദ്ദേഹം ഇതിലൂടെ ചെയ്തിട്ടുള്ളത്. നേരത്തെ വിനീഷ്യസിനെ സംശയമായി അധിക്ഷേപിച്ച കേസിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരാണ് വലൻസിയ ആരാധകർ