കിരീടനേട്ടങ്ങൾ കരസ്ഥമാക്കാൻ എനിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബാഴ്സ : ലെവന്റോസ്ക്കി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പൂർത്തിയാക്കിയത്.ബയേണിൽ നിന്നും സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ ബാഴ്സ സ്വന്തമാക്കുകയായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ലെവന്റോസ്ക്കി ഇപ്പോൾ ബാഴ്സയിൽ എത്തിയിരിക്കുന്നത്.

ഏതായാലും ബാഴ്സയിൽ എത്താൻ കഴിഞ്ഞതിൽ ലെവന്റോസ്ക്കി വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് കിരീട നേട്ടങ്ങൾ സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബാഴ്സ എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇവിടെ എത്താൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ ക്ലബ്ബിന്റെ കഴിവ് എന്താണ് എന്നുള്ളത് ഇന്നലത്തെ ഇന്റർ മിയാമിക്കെതിരെയുള്ള മത്സരത്തിൽ എനിക്ക് കാണാൻ സാധിച്ചു. ഈ വലിയ ക്ലബ്ബിന്റെ ഭാഗമാവാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു. കിരീട നേട്ടങ്ങൾ കരസ്ഥമാക്കുക എന്നുള്ളതിന് വേൾഡ് ഫുട്ബോളിൽ വളരെയധികം പ്രാധാന്യമുണ്ട്.അത് സാധ്യമാക്കാൻ അനുയോജ്യമായ ഒരു സ്ഥലത്താണ് ഞാനിപ്പോൾ എത്തിയിട്ടുള്ളത്.ഈ ടീമിൽ ഒരുപാട് ക്വാളിറ്റി ഉണ്ട്.ഞാനൊരു നല്ല ക്ലബ്ബിലാണ് എത്തിയിട്ടുള്ളത്. അതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.പക്ഷേ ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട്.അടുത്ത മത്സരം കളിക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ബാഴ്സയുടെ അടുത്ത സൗഹൃദ മത്സരം ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെയാണ്. വരുന്ന ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 8:30നാണ് ഈ മത്സരം അരങ്ങേറുക.ഈ എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ താരം ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *