കാമവിങ്ക റയലിനായി കാത്തുനിൽക്കില്ല, ലക്ഷ്യം മറ്റു വമ്പൻ ക്ലബുകൾ

റെന്നസിന്റെ യുവമധ്യനിര താരം കാമവിങ്കയെ റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരുന്ന വാർത്തകൾ മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയ ഒന്നാണ്. താരത്തിന് വേണ്ടി റയൽ മാഡ്രിഡ്‌ ചെറിയ ശ്രമങ്ങൾ ഒക്കെ നടത്തിയിരുന്നുവെങ്കിലും പിന്നീടതിൽ വലിയ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഇപ്രാവശ്യം ഇനി സൈനിങ്‌ ഒന്നും നടത്തുന്നില്ല എന്ന് റയൽ മാഡ്രിഡ്‌ അറിയിച്ചിരുന്നു. റയൽ പ്രസിഡന്റ്‌ പെരെസ് തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. സിദാനും ഇതേ അഭിപ്രായക്കാരൻ തന്നെയായിരുന്നു. നിലവിലെ സ്‌ക്വാഡ് മതിയെന്നായിരുന്നു സിദാനും ക്ലബിനോട് ആവിശ്യപ്പെട്ടിരുന്നു. ഇതൊക്കെ കാമവിങ്കയുടെ ട്രാൻസ്ഫർ ഈ വിൻഡോയിൽ നടക്കുകയില്ല എന്നുറപ്പായിരിക്കുകയാണ്. അത്കൊണ്ട് തന്നെ അടുത്ത ട്രാൻസ്ഫർ വരെ റയലിനായി താരം കാത്തിരിക്കാൻ ഒരുക്കമല്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഫ്രഞ്ച് യുവതാരം മറ്റുള്ള ക്ലബുകളുടെ ഓഫറുകൾ പരിഗണിച്ചു തുടങ്ങി എന്നാണ് ഡയാറിയോ എഎസ് പറയുന്നത്. പിഎസ്ജി, ബയേൺ മ്യൂണിക്ക് എന്നിവർ താരത്തിന് വേണ്ടി റെന്നസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് താരം പരിഗണിക്കാനാണ് സാധ്യതകൾ എന്നാണ് അറിയാൻ കഴിയുന്നത്.അതേസമയം താരത്തെ നിലനിർത്താനുള്ള ശ്രമങ്ങളും റെന്നസ് ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ സാലറിയും കൂടുതൽ പ്ലെയിങ് സമയവും താരത്തിന് വാഗ്ദാനം ചെയ്തു കഴിഞ്ഞു. എന്നാൽ താരം ബയേണിന്റെയോ പിഎസ്ജിയുടെയോ ഓഫർ സ്വീകരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ സമ്മർ ട്രാൻസ്ഫറിൽ താരം കൂടുമാറാൻ തീരുമാനിക്കുന്നില്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫറിൽ വീണ്ടും റയൽ മാഡ്രിഡ്‌ താരത്തിന് വേണ്ടി രംഗത്ത് വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *