കഴിഞ്ഞ സീസണിലെ ലീഗിലെ ഏറ്റവും മികച്ച താരം, അവാർഡ് സ്വന്തമാക്കി വിനീഷ്യസ്!
കഴിഞ്ഞ ലാലിഗ സീസണിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അവരുടെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നു.ആകെ 33 മത്സരങ്ങളായിരുന്നു അദ്ദേഹം ലീഗിൽ കളിച്ചിരുന്നത്. അതിൽ നിന്ന് പത്തു ഗോളുകളും ഒൻപത് അസിസ്റ്റുകളും നേടി കൊണ്ട് 19 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ അർഹിച്ച ഒരു പുരസ്കാരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ ലാലിഗയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് വിനീഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്.സ്പാനിഷ് ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് വിനി കരസ്ഥമാക്കിയിട്ടുള്ളത്. തൊട്ട് മുന്നത്തെ സീസണിൽ ബെൻസിമയായിരുന്നു ഇത് നേടിയിരുന്നത്.
Vinicius Jr. was voted best player of the 2022-23 La Liga season by the Spanish Footballers’ Association 💫 pic.twitter.com/NIPXd6ED9L
— B/R Football (@brfootball) November 6, 2023
എന്റെ സഹപ്രവർത്തകർക്കെല്ലാം ഞാൻ നന്ദി പറയുന്നു.ഒരുപാട് വർഷക്കാലം ഇങ്ങനെ തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇതായിരുന്നു അവാർഡ് ജേതാവായതിനുശേഷം വിനീഷ്യസ് പറഞ്ഞിരുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയ താരമാണ് വിനി. 7 ഗോളുകളും 5 അസിസ്റ്റുകളുമായിരുന്നു കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ വിനീഷ്യസ് സ്വന്തമാക്കിയിരുന്നത്.
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ ആറാം സ്ഥാനമായിരുന്നു വിനീഷ്യസ് കരസ്ഥമാക്കിയത്. ലയണൽ മെസ്സിയായിരുന്നു ബാലൺഡി’ഓർ നേടിയിരുന്നത്. അതേസമയം മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള സോക്രട്ടീസ് അവാർഡ് വിനിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.വിനി ജൂനിയർ ഇൻസ്റ്റിറ്റ്യൂഷൻ വഴി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.