കഴിഞ്ഞ മത്സരത്തിലെ മിന്നുന്ന വിജയം,പിഎസ്ജിക്കെതിരെ തങ്ങൾ വലിയ പ്രതീക്ഷയിലെന്ന് ആഞ്ചലോട്ടി!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ മിന്നുന്ന വിജയമായിരുന്നു സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കരസ്ഥമാക്കിയത്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഡ്രിഡ് സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് റയൽ തിരിച്ചുവരവ് നടത്തിയത്.
ഇനി ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെയാണ് റയൽ നേരിടുക. ആദ്യപാദ മത്സരത്തിൽ റയൽ ഒരു ഗോളിന് പരാജയം രുചിച്ചിരുന്നു. അതുകൊണ്ടുതന്നെ റയലിന് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.ഇപ്പോഴിതാ റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ വിജയം തങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്നു എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Carlo Ancelotti Hopes Real Madrid Performance This Weekend Inspires Squad Against PSG https://t.co/ElNHBD5vKt
— PSG Talk (@PSGTalk) March 7, 2022
” ഫിസിക്കലായിട്ടുള്ള കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഞങ്ങൾ നല്ല നിലയിലാണ്. ഈ രൂപത്തിൽ കളിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ മത്സരത്തിൽ അത് ഗുണം ചെയ്യും. സോസിഡാഡിനെതിരെയുള്ള മത്സരം വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു. എന്തെന്നാൽ ഞങ്ങൾക്ക് ലാലിഗയിൽ ലീഡ് നിലനിർത്തണമായിരുന്നു. ആ മത്സരത്തിന് പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ടീം മികച്ച രൂപത്തിൽ കളിച്ചു.ഈ മത്സരം വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു.ഈയൊരു ഇന്റൻസിറ്റി ഞങ്ങൾ ചാമ്പ്യൻസ് ലീഗിലും പുറത്തെടുക്കേണ്ടതുണ്ട്. കൂടാതെ മികച്ച പ്രകടനം പുറത്തെടുക്കാൻ ആരാധകരുടെ പിന്തുണയുമുണ്ടാകും. ഞങ്ങൾക്ക് ഒരിക്കൽക്കൂടി ഇത് ചെയ്യാൻ കഴിയും ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.
ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് പിഎസ്ജിയും റയലും ഏറ്റുമുട്ടുക. റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വച്ചാണ് ഈ മത്സരം നടക്കുക.