കഴിഞ്ഞ അഞ്ച് വർഷത്തെ ഫ്രീകിക്ക് ഗോളുകൾ, മെസ്സിയുടെ അടുത്ത് പോലും ഒരാളില്ല!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്‌സ അത്ലെറ്റിക്ക് ബിൽബാവോയെ 2-1 ന് തകർത്തു വിട്ടിരുന്നു. മത്സരത്തിൽ ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത് ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്കിൽ ണ് നിന്നായിരുന്നു. അവസാനമായി മെസ്സി എടുത്ത നാലു ഫ്രീകിക്കുകളിൽ രണ്ടെണ്ണവും ഇതുവഴി ഗോളാക്കി മാറ്റാൻ മെസ്സിക്ക് സാധിച്ചു. ഇപ്പോഴിതാ കഴിഞ്ഞ അഞ്ച് വർഷത്തെ ഫ്രീകിക്ക് ഗോളുകളുടെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ ഇഎസ്പിഎൻ എഫ്സി. കൗതുകകരമായ കാര്യം മെസ്സിയുടെ അടുത്ത് പോലും ഒരാളില്ല എന്നുള്ളതാണ്.21 ഗോളുകളാണ് മെസ്സി ഈ അഞ്ച് വർഷത്തിനുള്ളിൽ അടിച്ചു കൂട്ടിയത്.മറ്റൊരു താരം പോലും യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ഫ്രീ കിക്ക് ഗോൾ പോലും തികച്ച ഒരാള് പോലുമില്ല.
This Messi stat is wild 🤯 pic.twitter.com/zHPUzqu9Cb
— ESPN FC (@ESPNFC) January 31, 2021
നിലവിൽ രണ്ടാം സ്ഥാനത്ത് ഇന്റർ താരം അലക്സാണ്ടർ കൊളാറോവ് ആണ്.എട്ട് ഫ്രീകിക്ക് ഗോളുകളാണ് ഈ ഡിഫൻഡർ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് സതാംപ്റ്റൺ താരം ജെയിംസ് വാർഡ് പ്രൌസ് ആണ്. എട്ട് ഫ്രീകിക്ക് ഗോളുകൾ ഇദ്ദേഹവും നേടിയിട്ടുണ്ട്.നാലാം സ്ഥാനത്ത് അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലയാണ്.തുടർന്ന് ഇയാഗോ അസ്പാസ് ആണുള്ളത്.ഇരുവരും ഏഴ് ഗോളുകളാണ് നേടിയിട്ടുള്ളത്.വെർഡി, പരേഹോ, നബിൽ ഫെകിർ, ബർദി എന്നിവർ ആറ് ഗോളുകളുമായി പിറകിലുണ്ട്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർ ഈ ചുരുക്കപ്പട്ടികയിൽ ഇല്ല.
Scoring free kicks.
— Goal (@goal) January 31, 2021
It's a Lionel Messi thing 🐐 pic.twitter.com/7XrH98mm8s