കളം നിറഞ്ഞ് മെസ്സി, ഉജ്ജ്വലവിജയം നേടി ബാഴ്‌സ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാണ് ബാഴ്‌സയുടെ വിജയനായകൻ. അവശേഷിച്ച ഗോളുകൾ ലെങ്ലെറ്റ്, ബ്രൈത്വെയിറ്റ് എന്നിവരാണ് നേടിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്സക്ക് കൂടുതൽ ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നു. ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. 32 പോയിന്റുള്ള അത്‌ലെറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.ലീഗിൽ അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമാണ് ബാഴ്സയുടെ സമ്പാദ്യം.
Before & After pic.twitter.com/JfgaJxH2Bz
— FC Barcelona (@FCBarcelona) December 22, 2020
സൂപ്പർ താരങ്ങളായ ഫിലിപ്പെ കൂട്ടീഞ്ഞോ, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവരെ പുറത്തിരുത്തിയാണ് കൂമാൻ ഇലവൻ പ്രഖ്യാപിച്ചത്. ബ്രൈത്വെയിറ്റ്, പെഡ്രി എന്നിവർ ഇടം നേടി. മത്സരത്തിന്റെ 21-ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മെസ്സിയുടെ ക്രോസിൽ ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ലെങ്ലെറ്റ് വലകുലുക്കിയത്. 35-ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ഇത്തവണ ബ്രൈത്വെയിറ്റാണ് വലകുലുക്കിയത്. സെർജിനോ ഡെസ്റ്റിന്റെ ക്രോസിന് കാൽവെക്കേണ്ട താമസമേ ബ്രൈത്വെയിറ്റിന് ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിൽ ഈ രണ്ട് ഗോളുകൾക്ക് ബാഴ്‌സ ലീഡ് നേടി. രണ്ടാം പകുതിയിൽ 65-ആം മിനുട്ടിലാണ് മെസ്സി ഗോൾ വരുന്നത്. പെഡ്രിയുടെ പാസ് സ്വീകരിച്ച മെസ്സി ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. ഇനി ഈ വർഷം ബാഴ്‌സക്ക് എയ്ബറിനെതിരെ മാത്രമാണ് കളി അവശേഷിക്കുന്നത്.
The nod pic.twitter.com/ZnJluV1wS3
— FC Barcelona (@FCBarcelona) December 22, 2020