കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇതെന്ന് ഹസാർഡ്

കഴിഞ്ഞ സീസണിലായിരുന്നു ചെൽസിയിൽ നിന്ന് സൂപ്പർ താരം ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് എത്തിയത്. എന്നാൽ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല എന്ന് മാത്രമല്ല ഒട്ടേറെ മത്സരങ്ങൾ പരിക്ക് മൂലം അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. ഇക്കാര്യം താരം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണിപ്പോൾ. ടീം എന്ന നിലയിൽ റയൽ മാഡ്രിഡിന് കിരീടം നേടാനായെങ്കിലും വ്യക്തിഗതമായി കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇതെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. പുതുതായി ഫ്രാൻസ്ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം പരിശീലകൻ സിദാനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. വിവരിക്കാൻ വാക്കുകളില്ല എന്നാണ് ഹസാർഡ് പറഞ്ഞത്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ സിറ്റിക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനാവുമെന്ന് അദ്ദേഹം പ്രത്യാശയും പ്രകടിപ്പിച്ചു.

” ഈ സീസണിൽ ഞങ്ങൾ ഒരു കിരീടം നേടി. എന്നാൽ എന്നെ സംബന്ധിച്ചെടുത്തോളം കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇത്.ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ വിവരിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാൾ താൻ ആണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. കാര്യങ്ങൾ ഏത് സമയത്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതെന്നും കൃത്യമായി അറിവുള്ള ആളാണ് അദ്ദേഹം. സിദാൻ ഓരോ താരത്തെയും വിശ്വസിക്കുന്നു. ഓരോ താരവും അദ്ദേഹത്തെ വിശ്വസിക്കുന്നു. ഈ സീസണിൽ നല്ല രീതിയിൽ തന്നെ റയൽ കാര്യങ്ങളെ കൈകാര്യം ചെയ്തത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട് പോവണമെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടെ പുരോഗതി പ്രാപിക്കണം. നിങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി കളിക്കുമ്പോൾ ഓരോ ട്രോഫിയും നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അടുത്ത ലക്ഷ്യം എന്നുള്ളത് ചാമ്പ്യൻസ് ലീഗ് ആണ്. സിറ്റിക്കെതിരായ മത്സരം ബുദ്ധിമുട്ട് ആവുമെന്നറിയാം. പക്ഷെ ഞങ്ങൾ ശ്രമിക്കും ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *