കരാർ പുതുക്കണം, പുതിയ ഓഫറുമായി മെസ്സിയെ സമീപിച്ച് ബാഴ്‌സ?
ഈ ജൂൺ മുപ്പതോട് കൂടി സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുകയാണ്. അതായത് മെസ്സി ഇനി ബാഴ്സ താരമായി അവശേഷിക്കുക ഒരു മാസം കൂടിയൊള്ളൂ. അതിന് ശേഷം താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം മെസ്സിയുടെ കരാർ ഉടൻ തന്നെ പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. പുതിയൊരു ഓഫർ മെസ്സിക്ക് മുമ്പിലേക്ക് ബാഴ്സ നൽകി എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ടിവി ത്രീയെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
Barcelona have made an offer to #Messi 👀https://t.co/yUEep2OwRn pic.twitter.com/4yUZp10U0C
— MARCA in English (@MARCAinENGLISH) May 27, 2021
സാവകാശം മെസ്സിക്ക് പുതിയ ഓഫർ നൽകിയാൽ മതി എന്നുള്ള നിലപാട് ബാഴ്‌സ മാറ്റുകയായിരുന്നു. അതായത് ബാഴ്‌സയുടെ നിലവിലെ സ്ഥിതിഗതികളും സാമ്പത്തികനിലയും അറിയാൻ പ്രസിഡന്റ് ലാപോർട്ടയുടെ ഓഫീസ് ഒരു ഓഡിറ്റ് നടത്തുന്നുണ്ട്. ഈ ഓഡിറ്റിന് ശേഷം അതിനനുസരിച്ച് മെസ്സിക്ക് പുതിയ ഓഫർ നൽകാമെന്നായിരുന്നു ലാപോർട്ടയുടെ തീരുമാനം. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് ലാപോർട്ട പിന്മാറുകയും മെസ്സിക്ക് പുതിയ ഓഫർ നൽകി എന്നുമാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പ്രധാനപ്പെട്ട കിരീടങ്ങൾ നേടാൻ കഴിയുന്ന ഒരു വിന്നിംഗ് പ്രൊജക്റ്റ് വേണമെന്നാണ് മെസ്സിയുടെ ഏറ്റവും വലിയ ആവിശ്യം. ഇതിന് ശേഷം മാത്രമേ സാമ്പത്തികപരമായ കാര്യങ്ങൾ വരുന്നുള്ളൂ. അത്കൊണ്ട് തന്നെ അത്തരത്തിൽ മെസ്സിയെ കൺവിൻസ് ചെയ്യിക്കാൻ സാധിക്കുന്ന ഒരു ഓഫറായിരിക്കും ബാഴ്സ നൽകിയിരിക്കുക. മെസ്സി നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പമാണ്. മെസ്സിയുടെ പിതാവും ഓഫീസുമായിരിക്കും ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുത്.
Lionel Messi finally receives contract offer from Barcelona – report https://t.co/byiqQIEIxr
— Barça Blaugranes (@BlaugranesBarca) May 27, 2021