ഒരുപാട് കാലം സഹിച്ചു മിണ്ടാതിരുന്നു, ഇനി പറ്റില്ല: ലാലിഗക്കെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോ!
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ വല്ലഡോലിഡിന് ഒരു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സെവിയ്യ റയൽ വല്ലഡോലിഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോൾ റയൽ നേടിയെങ്കിലും റഫറി അത് അസാധുവാക്കുകയായിരുന്നു. ഇത് വലിയ രൂപത്തിൽ വിവാദമാവുകയും ചെയ്തു.
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് റയൽ വല്ലഡോലിഡ്. റഫറിയുടെ ഈ തീരുമാനത്തിനെതിരെ റൊണാൾഡോ ട്വിറ്ററിലൂടെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരുപാട് കാലം സഹിച്ചു മിണ്ടാതിരുന്നുവെന്നും ഇനി പറ്റില്ല എന്നുമാണ് ലാലിഗയോട് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
¡INADMISIBLE lo ocurrido hoy en Zorrilla! ⁰Hasta ahora habíamos estado callados intentando reivindicar nuestra insatisfacción por medios oficiales, reuniones y peticiones, evitando hacer una exposición pública. ¡Pero basta ya! Esto es fútbol profesional y exigimos explicaciones.…
— Ronaldo Nazário (@Ronaldo) May 14, 2023
“ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്.ഇതുവരെ ഞങ്ങൾക്ക് അസംതൃപ്തിയുണ്ടായിരുന്നു.പക്ഷേ ഞങ്ങൾ മിണ്ടാതിരിക്കുകയും ഒഫീഷ്യലായി കൊണ്ട് പരാതി നൽകുകയും ചെയ്യുകയാണ് ഇതുവരെ ചെയ്തത്. പബ്ലിക് ആയിക്കൊണ്ട് ഞങ്ങൾ ഒന്നും പ്രതികരിച്ചിരുന്നില്ല.ഇനി ഇത് പറ്റില്ല.ഞങ്ങൾക്ക് വിശദീകരണങ്ങൾ ആവശ്യമാണ്. ഇത്തരത്തിലുള്ള പിഴവുകൾ ഒരു സീസണിനെ തന്നെ താളം തെറ്റിച്ചേക്കാം.ഒരു കാര്യം നിങ്ങളെ ഓർമിപ്പിക്കട്ടെ. ഞങ്ങൾ എല്ലാത്തിനെതിരെയും പോരാടുക തന്നെ ചെയ്യും.ഞങ്ങൾ റയൽ വല്ലഡോലിഡാണ്. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒന്നും തന്നെ എടുത്തു മാറ്റാനാവില്ല ” ഇതാണ് ബ്രസീലിയൻ ഇതിഹാസം തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
അവസാനമായി കളിച്ച നാലു മത്സരങ്ങളിലും റയൽ വല്ലഡോലിഡിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.നിലവിൽ പോയിന്റ് ടേബിളിൽ പതിനേഴാം സ്ഥാനത്താണ് വല്ലഡോലിഡ് ഉള്ളത്. തരം താഴ്ത്തപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്.